---
title: "ലോകായുക്തയുടേത് ഉണ്ട ചോറിന് നന്ദി കാട്ടിയ ഉത്തരവ്; വിമര്‍ശനവുമായി കെ സുധാകരന്‍"
english_title: "An order thanking the Lokayukta  ; K Sudhakaran with criticism"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108669/an-order-thanking-the-lokayukta-k-sudhakaran-with-criticism"
published_at: "2023-04-12T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436c72a50393_IMG_20230412_202837.jpg"
keywords: []
---

# ലോകായുക്തയുടേത് ഉണ്ട ചോറിന് നന്ദി കാട്ടിയ ഉത്തരവ്; വിമര്‍ശനവുമായി കെ സുധാകരന്‍

> **Lead Summary:** തിരുവനന്തപുരം: ദുരിതാശ്വാസനിധി കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളിയ ലോകായുക്തയുടെ ഉത്തരവ് ഉണ്ടവിരുന്നിന് നന്ദി കാട്ടിയതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. കേസിന്റെ തുടക്കം മുതൽ ഓരോഘട്ടത്തിലും മുഖ്യമന്ത്രിയെ രക്ഷിക്കാൻ ലോകായുക്ത നടത്തിയ അട്ടിമറികൾ പ്രകടമാണ്. ഇകെ നായനാർ മുഖ്യമന്ത്രിയായിരിക്കേ രാജ്യത്തിനു മാതൃകയായി തുടക്കമിട്ട ലോകായുക്തയുടെ ഉദകക്രിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് അവകാശപ്പെടുന്ന പിണറായി വിജയന്റെ കൈകൾകൊണ്ടു തന്നെ ചെയ്തു എന്നതിൽ പാർട്ടിക്ക് അഭിമാനിക്കാം. 

## Article Content

തിരുവനന്തപുരം: ദുരിതാശ്വാസനിധി കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളിയ ലോകായുക്തയുടെ ഉത്തരവ് ഉണ്ടവിരുന്നിന് നന്ദി കാട്ടിയതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. കേസിന്റെ തുടക്കം മുതൽ ഓരോഘട്ടത്തിലും മുഖ്യമന്ത്രിയെ രക്ഷിക്കാൻ ലോകായുക്ത നടത്തിയ അട്ടിമറികൾ പ്രകടമാണ്. ഇകെ നായനാർ മുഖ്യമന്ത്രിയായിരിക്കേ രാജ്യത്തിനു മാതൃകയായി തുടക്കമിട്ട ലോകായുക്തയുടെ ഉദകക്രിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് അവകാശപ്പെടുന്ന പിണറായി വിജയന്റെ കൈകൾകൊണ്ടു തന്നെ ചെയ്തു എന്നതിൽ പാർട്ടിക്ക് അഭിമാനിക്കാം. 

 മന്ത്രിസഭാ തീരുമാനം എന്ന മുടന്തൻ ന്യായം ഉന്നയിച്ച് ദുരിതാശ്വാസനിധിയിൽ നിന്ന് പണം നൽകിയതിലെ അഴിമതിയിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വ്യക്തിപരമായ ഉത്തരവാദിത്വം ഉണ്ടെന്നും കണ്ടെത്തിയാണ് 2019-ൽ അന്നത്തെ ലോകായുക്ത കേസെടുത്തത്. ഈ തീരുമാനത്തിനെതിരേ മുഖ്യമന്ത്രിയോ മന്ത്രിമാരോ അപ്പീൽപോലും നൽകിയില്ല. തുടർന്ന് 2022-ൽ മൂന്നുവർഷംകൊണ്ട് വിചാരണ പൂർത്തിയാക്കിയെങ്കിലും വിധി പറയാതെ നീട്ടിക്കൊണ്ടു പോയി.

ഹൈക്കോടതി ഇടപെട്ടതിനുശേഷം മാത്രമാണ് ഇപ്പോൾ ലോകായുക്ത കേസ് വീണ്ടും പരിഗണനയ്ക്ക് എടുത്തത്. അപ്പോഴാണ് ദുരിതാശ്വാസനിധി കേസ് ലോകായുക്തയ്ക്ക് പരിഗണനയ്ക്ക് എടുക്കാമോ എന്ന സന്ദേഹം ഉണ്ടായതും കേസ് ആദ്യം മുതൽ വീണ്ടും പരിഗണിക്കാനായി ഫുൾബെഞ്ചിന് വിട്ട് അനന്തമായി നീട്ടാനുള്ള നാടകം കളിച്ചതും.- സുധാകരൻ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108669/an-order-thanking-the-lokayukta-k-sudhakaran-with-criticism)