---
title: "ഗതാഗത നിയമലംഘനങ്ങൾ  കണ്ടെത്താൻ എ ഐ കാമറകൾ പ്രവർത്തിപ്പിക്കാൻ അനുമതി"
english_title: "AI cameras allowed to detect traffic violations "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108672/ai-cameras-allowed-to-detect-traffic-violations"
published_at: "2023-04-12T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436cb31bec75_IMG_20230412_204548.jpg"
keywords: []
---

# ഗതാഗത നിയമലംഘനങ്ങൾ  കണ്ടെത്താൻ എ ഐ കാമറകൾ പ്രവർത്തിപ്പിക്കാൻ അനുമതി

> **Lead Summary:**  തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി സ്ഥാപിച്ച ആർട്ടി ഫിഷ്യൽ ഇന്റലിജൻസ് (എഐ) കാമറകൾ പ്രവർത്തന സജ്ജമാക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഗതാഗത നിയമ ലംഘനങ്ങൾക്ക് എഐ കാമറകൾ വഴിയുള്ള പിഴ ഏപ്രിൽ 20 മുതൽ നിലവിൽ വരും. 20-ന് തലസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ എഐ കാമറകളുടെ ഉദ്ഘാടനം നി ർവഹിക്കും.

## Article Content

 തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി സ്ഥാപിച്ച ആർട്ടി ഫിഷ്യൽ ഇന്റലിജൻസ് (എഐ) കാമറകൾ പ്രവർത്തന സജ്ജമാക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഗതാഗത നിയമ ലംഘനങ്ങൾക്ക് എഐ കാമറകൾ വഴിയുള്ള പിഴ ഏപ്രിൽ 20 മുതൽ നിലവിൽ വരും. 20-ന് തലസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ എഐ കാമറകളുടെ ഉദ്ഘാടനം നി ർവഹിക്കും.

എഐ കാമറ പ്രവർത്തിച്ചു തുടങ്ങുന്നതോടെ സാമ്പത്തിക പ്രസന്ധിയിലായ സർക്കാരിന് പിഴ ഇനത്തിൽ കോടികളുടെ വരുമാനം ലഭിക്കുമെന്നാണു മന്ത്രിസഭയുടെ കണക്കുകൂട്ടൽ. ദേശീയ- സംസ്ഥാന പാതകളിലും മറ്റും സ്ഥാപിച്ച 726 കാമറകൾ ഉപയോഗിച്ചാണ് നിയമലംഘനങ്ങൾ കണ്ടു പിടിക്കുന്നത്. ഇതിൽ 675 കാമറകൾ ഹെൽമറ്റ് ഉപയോഗിക്കാതെ ഇരുചക്ര വാഹനയാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, നിരത്തുകളിൽ അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന വാഹനങ്ങൾ തുടങ്ങിയവ കണ്ടുപിടിക്കാൻ ഉപയോഗിക്കും.

അനധികൃത പാർക്കിംഗ് കണ്ടുപിടിക്കുന്നതിന് 25 കാമറകൾ, അമിത വേഗതയിൽ ഓടിക്കുന്ന വാഹനങ്ങൾ കണ്ടുപിടിക്കുന്ന നാല് ഫിക്സഡ് കാമറകൾ, വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള നാല് കാമറകൾ, റെഡ് ലൈറ്റ് വയലേഷൻ കണ്ടുപിടിക്കാൻ സഹായിക്കുന്ന 18 കാമറ കൾ എന്നിവയും ഈ സിസ്റ്റത്തിന്റെ ഭാഗമാണ്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ സ്ഥാപിക്കും. റോഡുകളിലെ മഞ്ഞവരകൾ മുറിച്ചു കടക്കുക, വളവുകളിൽ വരകളുടെ അതിർത്തി കടന്നു ഓവർടേക്ക് ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കും പിഴ ശിക്ഷ ലഭിക്കും.

നിലവിലുള്ള പിഴത്തുകയാണ് ഈടാക്കുക. വ്യാജ നമ്പർപ്ലേറ്റ് ഉപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങൾ സംബന്ധിച്ച വിവരം ഉടനടി ജില്ലാ കൺട്രോൾ റൂമുകളിലേക്ക് സന്ദേശമായി നൽകാനും കൺട്രോൾ റൂം നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർക്ക് വാഹനം പിടികൂടാനും കഴിയും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108672/ai-cameras-allowed-to-detect-traffic-violations)