---
title: "കർണാടകയിൽ നഴ്സിംഗ് പഠനത്തിന് പ്രവേശന പരീക്ഷ വരുന്നു"
english_title: "Entrance exam for nursing studies in Karnataka is coming "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108698/entrance-exam-for-nursing-studies-in-karnataka-is-coming"
published_at: "2023-04-12T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436e7e545a0b_images_(14).jpeg"
keywords: []
---

# കർണാടകയിൽ നഴ്സിംഗ് പഠനത്തിന് പ്രവേശന പരീക്ഷ വരുന്നു

> **Lead Summary:**  ബംഗളൂരു: 2023-2024 അധ്യയന വർഷം മുതൽ ബിഎസി നഴ്സിംഗ് പഠനത്തിന് പൊതു പ്രവേശന പരീക്ഷ നിർബന്ധമാക്കി കർണാടക. സംസ്ഥാനത്തെ എല്ലാ നഴ്സിംഗ് കോളജുകളിലും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഇനി അഡ്മിഷൻ നൽകുകയെന്ന് സർക്കാർ വ്യക്തമാക്കി.

## Article Content

 ബംഗളൂരു: 2023-2024 അധ്യയന വർഷം മുതൽ ബിഎസി നഴ്സിംഗ് പഠനത്തിന് പൊതു പ്രവേശന പരീക്ഷ നിർബന്ധമാക്കി കർണാടക. സംസ്ഥാനത്തെ എല്ലാ നഴ്സിംഗ് കോളജുകളിലും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഇനി അഡ്മിഷൻ നൽകുകയെന്ന് സർക്കാർ വ്യക്തമാക്കി.

നഴ്സിംഗ് പ്രവേശനത്തിന് പൊതു പരീക്ഷ നടപ്പിലാക്കണമെന്ന് ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ സ്ഥാനങ്ങൾക്കും നിർദേശം നൽകിയിരുന്നു. ഇതിന് എല്ലാ പിന്നാലെയാണ് കർണാടകയുടെ പുതിയ പ്രഖ്യാപനം.  കർണാടക എക്സാമിനേഷൻ അതോറിറ്റിയുടെ നേതൃത്വത്തിലാകും പരീക്ഷയുടെ നടത്തിപ്പ്.

പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക് ഏപ്രിൽ 14 മുതൽ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. 498 അംഗീകൃത നഴ്സിംഗ് കോളജുകൾ പ്രവർത്തിക്കുന്ന കർണാടകയിൽ എല്ലാ വർഷവും 35,000 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. ഇതിൽ 20 ശതമാനം സീറ്റുകൾ മാത്രമാണ് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സർക്കാർ സീറ്റുകളായി ലഭ്യമായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108698/entrance-exam-for-nursing-studies-in-karnataka-is-coming)