---
title: "വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡ് മറികടന്നു"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108708/kseb"
published_at: "2023-04-13T06:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643750ab87db8_IMG-20230413-WA0002.jpg"
keywords: []
---

# വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡ് മറികടന്നു

> **Lead Summary:**  **മൂലമറ്റം:** വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല െറക്കോഡ് മറികടന്നു. കഴിഞ്ഞവർഷം ഏപ്രിൽ 28ന് രേഖപ്പെടുത്തിയ 92.82 ദശലക്ഷം യൂനിറ്റ് ഉപഭോഗമായിരുന്നു നിലവിൽ കെ.എസ്.ഇ.ബിയുടെ സർവകാല റെക്കോഡ്. ഇത് ബുധനാഴ്ച പുലർച്ച മറികടന്ന് 95.61 ദശലക്ഷം യൂനിറ്റിലെത്തി. ബുധനാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്കാണിത്. നാൾക്കുനാൾ ചൂട് വർധിക്കുന്നതിനാൽ വൈദ്യുതി ഉപഭോഗം ഇനിയും ഉയരും എന്നാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്.

## Article Content

 **മൂലമറ്റം:** വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല െറക്കോഡ് മറികടന്നു. കഴിഞ്ഞവർഷം ഏപ്രിൽ 28ന് രേഖപ്പെടുത്തിയ 92.82 ദശലക്ഷം യൂനിറ്റ് ഉപഭോഗമായിരുന്നു നിലവിൽ കെ.എസ്.ഇ.ബിയുടെ സർവകാല റെക്കോഡ്. ഇത് ബുധനാഴ്ച പുലർച്ച മറികടന്ന് 95.61 ദശലക്ഷം യൂനിറ്റിലെത്തി. ബുധനാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്കാണിത്. നാൾക്കുനാൾ ചൂട് വർധിക്കുന്നതിനാൽ വൈദ്യുതി ഉപഭോഗം ഇനിയും ഉയരും എന്നാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്.

ഉപയോഗിച്ച 95.61 ദശലക്ഷം യൂനിറ്റ് വൈദ്യുതിയിൽ 26.53 ദശലക്ഷം യൂനിറ്റാണ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചത്. 69.07 ദശലക്ഷം യൂനിറ്റ് പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി. വേനൽ ചൂട് കൂടുന്നതോടെ പുറം വൈദ്യുതിയുടെ വില വർധിക്കുകയും അതിനെ മറികടക്കാൻ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കേണ്ടിയും വരും. എയർകണ്ടീഷണറുകളുടെയും ഫാനിന്‍റെയും ഉപയോഗം വർധിച്ചതാണ് ഉപഭോഗം കുത്തനെ ഉയരാൻ കാരണം. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയമായ ഇടുക്കിയിൽ ബുധനാഴ്ച രാവിലത്തെ കണക്കുകൾ പ്രകാരം 10.28 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ശബരിഗിരിയിൽ 5.617, ഇടമലയാർ 1.95, കുറ്റ്യാടി 2.46, നേര്യമംഗലം 587, ഷോളയാർ 434 എന്നിങ്ങനെയാണ് മറ്റു നിലയങ്ങളിലെ ഉൽപാദനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108708/kseb)