---
title: "വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി: സഭാധ്യക്ഷൻമാർ മുഖ്യമന്ത്രിയെ കണ്ടു"
english_title: "Crisis in education sector"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108711/crisis-in-education-sector"
published_at: "2023-04-13T06:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64375536656b2_IMG-20230413-WA0006.jpg"
keywords: []
---

# വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി: സഭാധ്യക്ഷൻമാർ മുഖ്യമന്ത്രിയെ കണ്ടു

> **Lead Summary:**  **തിരുവനന്തപുരം** : വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചർച്ച നടത്തി. ക്ലിഫ് ഹൗസിൽ വച്ചായിരുന്നു ചർച്ച. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് സംഘം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. എയ്ഡഡ് ഹൈസ്‌കൂളുകളിൽ കായിക അധ്യാപക തസ്തിക പുനഃസ്ഥാപിക്കുക, അനധ്യാപക നിയമനത്തിന് ബിരുദധാരികളെ പരിഗണിക്കുക, കെട്ടിട നികുതി പിൻവലിക്കുക, സ്‌കോളർഷിപ്പുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. സ്വാശ്രയ എൻജിനിയറിങ് കോളേജ് നടത്തിപ്പിലെ പ്രശ്നങ്ങളും, വിഷമതകളും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.

## Article Content

 **തിരുവനന്തപുരം** : വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചർച്ച നടത്തി. ക്ലിഫ് ഹൗസിൽ വച്ചായിരുന്നു ചർച്ച. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് സംഘം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. എയ്ഡഡ് ഹൈസ്‌കൂളുകളിൽ കായിക അധ്യാപക തസ്തിക പുനഃസ്ഥാപിക്കുക, അനധ്യാപക നിയമനത്തിന് ബിരുദധാരികളെ പരിഗണിക്കുക, കെട്ടിട നികുതി പിൻവലിക്കുക, സ്‌കോളർഷിപ്പുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. സ്വാശ്രയ എൻജിനിയറിങ് കോളേജ് നടത്തിപ്പിലെ പ്രശ്നങ്ങളും, വിഷമതകളും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.

സിറോ മലബാർ സിനഡൽ എജ്യുക്കേഷൻ കമ്മിറ്റി കൺവീനർ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മെമ്പർ ബിഷപ്പ് മാർ തോമസ് തറയിൽ, സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിങ് കോളേജ് മാനേജർ ഡോ. ഫാ. മാത്യു പായിക്കാട്ട്, നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനിയറിങ് കോളേജ് ബർസാർ ഫാ. ജോൺ വർഗീസ്, സെന്റ് ഗിറ്റ്‌സ് കോളേജ് ഡയറക്ടർ പുന്നൂസ് ജോർജ്ജ്, വി.സി.സെബാസ്റ്റ്യൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108711/crisis-in-education-sector)