---
title: "'ജലനിധി' പദ്ധതിയിൽ വൻ ക്രമക്കേട്: പൈപ്പുകളും മോട്ടോറുകളും ഗുണനിലവാരമില്ലാതതെന്ന്  കണ്ടെത്തൽ "
english_title: "Massive irregularity in 'Jalanidhi' project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108719/massive-irregularity-in-jalanidhi-project"
published_at: "2023-04-13T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437677ff13ea_Screenshot_20230413-072738_Chrome.jpg"
keywords: []
---

# 'ജലനിധി' പദ്ധതിയിൽ വൻ ക്രമക്കേട്: പൈപ്പുകളും മോട്ടോറുകളും ഗുണനിലവാരമില്ലാതതെന്ന്  കണ്ടെത്തൽ 

> **Lead Summary:** **തിരുവനന്തപുരം:** കേരള റൂറൽ വാട്ടർ സപ്ലൈ ആൻറ് സാനിറ്റേഷൻ ഏജൻസി (കെ.ആർ.ഡബ്ല്യൂ.എസ്. എ) നടപ്പാക്കുന്ന 'ജലനിധി' പദ്ധതിയിൽ വ്യാപക ക്രമക്കേട്. സംസ്ഥാന വ്യാപകമായി വിജിലൻസ് നട ത്തിയ 'ഓപറേഷൻ ഡെൽറ്റ' മിന്നൽ പരിശോധന യിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. ഗുണനില വാരമില്ലാത്ത പൈപ്പുകളും മോട്ടോറുകളുമാണ് ഉപയോഗിക്കുന്നതെന്നും സർക്കാറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നെന്നും കണ്ടെത്തി. പലയിടത്തും പദ്ധതി നിർജീവവുമാണ്.

## Article Content

**തിരുവനന്തപുരം:** കേരള റൂറൽ വാട്ടർ സപ്ലൈ ആൻറ് സാനിറ്റേഷൻ ഏജൻസി (കെ.ആർ.ഡബ്ല്യൂ.എസ്. എ) നടപ്പാക്കുന്ന 'ജലനിധി' പദ്ധതിയിൽ വ്യാപക ക്രമക്കേട്. സംസ്ഥാന വ്യാപകമായി വിജിലൻസ് നട ത്തിയ 'ഓപറേഷൻ ഡെൽറ്റ' മിന്നൽ പരിശോധന യിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. ഗുണനില വാരമില്ലാത്ത പൈപ്പുകളും മോട്ടോറുകളുമാണ് ഉപയോഗിക്കുന്നതെന്നും സർക്കാറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നെന്നും കണ്ടെത്തി. പലയിടത്തും പദ്ധതി നിർജീവവുമാണ്.

ബുധനാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വ്യാഴാഴ്ചയും തുടരും. പദ്ധതി നടപ്പാക്കുന്ന 46 ഗ്രാ മപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് മിന്നൽ പരി ശോധന. പലയിടത്തും പദ്ധതി പകുതിയിൽ ഉപേ ക്ഷിച്ച് പോയതായും പലതരം ക്രമക്കേട് നടക്കുന്ന തായും വ്യക്തമായി. ജലനിധിയിൽ നടപ്പിലാക്കുന്ന ശുദ്ധജല പദ്ധതികളുടെ നിർവഹണ മേൽനോട്ടം ഗുണഭോക്താക്കളിൽനിന്നു തെരഞ്ഞെടുക്കുന്ന ഗ്രാമപഞ്ചായത്ത് തല ആക്ടിവിറ്റി കമ്മിറ്റിക്ക് (ജി. പി.എൽ.എ.സി) ആണ്. പ്രവൃത്തികൾക്ക് ആവശ്യ മായ തുകയുടെ 75 ശതമാനം സർക്കാറും 15 ശത മാനം ഗ്രാമപഞ്ചായത്തും 10 ശതമാനം ഗുണഭോ ക്താക്കളുമാണ് വഹിക്കുന്നത്. സ്വകാര്യ വ്യക്തിക ൾ മാത്രമുള്ള കമ്മിറ്റി ഏറ്റെടുക്കുന്ന പണികൾക്ക് കരാറുകാരെ തെരഞ്ഞെടുക്കുന്നത് സുതാര്യമായ ല്ലെന്നും അംഗങ്ങളുടെ ബിനാമികളാണ് പല കരാറുകാരെന്നും കണ്ടെത്തി.

സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവരും കരാറടി സ്ഥാനത്തിൽ പ്രവർത്തിച്ചുവരുന്നതുമായ കെ.ആ ർ.ഡബ്ല്യൂ.എസ്.എ എഞ്ചിനീയർമാർ നടപടി ക്രമം പാലിക്കാതെ ടെക്നിക്കൽ സാങ്ഷനും മറ്റും നൽ കിയും ഭാഗികമായി പൂർത്തികരിച്ച പ്രവൃത്തി പൂർ ണമായെന്ന് സാക്ഷ്യപ്പെടുത്തിയും മാനദണ്ഡമില്ലാ തെയാണ് പണം അനുവദിക്കുന്നത്. ഉപരിതലങ്ങളി ൽ പൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം ആഴത്തിൽ സ്ഥാപിച്ചതായും പൊതുകിണറുകളുടെ ആഴം കൂ ട്ടാതെ ആഴം കൂട്ടിയെന്നു സാക്ഷ്യപ്പെടുത്തിയും തട്ടി പ്പ് നടത്തിയിട്ടുണ്ട്. പൈപ്പുകൾ, മോട്ടോർ പമ്പുകൾ എന്നിവക്ക് നിഷ്കർഷിക്കുന്ന ഗുണമേന്മയില്ലെ ന്നും കണ്ടെത്തി. ഗുണഭോക്തൃ വിഹിതമായി പത്ത് ശതമാനത്തിനു പകരം ജി.പി.എൽ.എ.സി ഒത്താശ യോടെ കൂടുതൽ തുക പിരിച്ചെടുത്ത് വീതിച്ചെടു ക്കുന്നതായും കണ്ടെത്തി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ ഉത്തരവ് പ്രകാരം ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ എസ്. പി. ഇ.എസ്.ബിജുമോനാണ് പരിശോധനയ്ക്ക് നേ തൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108719/massive-irregularity-in-jalanidhi-project)