---
title: "പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിങ്ങ്"
english_title: "Pension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108727/pension"
published_at: "2023-04-13T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643776b169095_images_-_2023-02-20T191646.814.jpeg"
keywords: []
---

# പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിങ്ങ്

> **Lead Summary:**  **തിരുവനന്തപുരം**: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് മുഖേന 2022 ഡിസംബർ 31 വരെ ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം. കിടപ്പുരോഗികളും ശാരീരിക, മാനസിക വൈകല്യം അനുഭവി ക്കുന്നവരുമായ പെൻഷൻ ഗുണ ഭോക്താക്കൾക്ക് ഹോം മസ്റ്ററിങ് നടത്തുന്നതിനു സൗകര്യം അനുവദിച്ചിട്ടുണ്ട്.

## Article Content

 **തിരുവനന്തപുരം**: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് മുഖേന 2022 ഡിസംബർ 31 വരെ ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം. കിടപ്പുരോഗികളും ശാരീരിക, മാനസിക വൈകല്യം അനുഭവി ക്കുന്നവരുമായ പെൻഷൻ ഗുണ ഭോക്താക്കൾക്ക് ഹോം മസ്റ്ററിങ് നടത്തുന്നതിനു സൗകര്യം അനുവദിച്ചിട്ടുണ്ട്.

2024 മുതൽ എല്ലാ വർഷവും ജനുവരി 1 മു തൽ ഫെബ്രുവരി 28-29 നുള്ളിൽ മുൻവർഷം ഡി സംബർ 11 വരെ പെൻഷൻ അനുവദി ക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും മസ്റ്ററിങ് നടത്തണം. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്ന അംഗങ്ങൾ ഈ ക്ഷേമപദ്ധതിക്കു കീഴിലുള്ള ജില്ലാ എക്സിക്യൂട്ടീവ് ഓഫിസുകളുമായി ബന്ധപ്പെട്ട് ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു. ഫോൺ: 04712 464240. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108727/pension)