---
title: "ട്രെയിനുള്ളിൽ ക്യാമറ പ്രായോഗികമല്ലെന്ന് റെയിൽവേ ; ഹർജി തീർപ്പാക്കി "
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108729/kochi"
published_at: "2023-04-13T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643779524b72f_images_-_2023-04-13T090800.109.jpeg"
keywords: []
---

# ട്രെയിനുള്ളിൽ ക്യാമറ പ്രായോഗികമല്ലെന്ന് റെയിൽവേ ; ഹർജി തീർപ്പാക്കി 

> **Lead Summary:** കൊച്ചി എലത്തൂർ ട്രെയിൻ തീവയ്പ് കേസിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ കംപാർട്മെന്റുകളിൽ യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കാത്തവിധം സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എല്ലാ കംപാർട്മെന്റുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കുന്നതു പ്രായോഗികമല്ലെന്നു റെയിൽവേ - അറിയിച്ചു.

## Article Content

കൊച്ചി എലത്തൂർ ട്രെയിൻ തീവയ്പ് കേസിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ കംപാർട്മെന്റുകളിൽ യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കാത്തവിധം സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എല്ലാ കംപാർട്മെന്റുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കുന്നതു പ്രായോഗികമല്ലെന്നു റെയിൽവേ - അറിയിച്ചു.

ട്രെയിനിൽ സുരക്ഷ വർധിപ്പിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് തൃശൂരിലെ പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളം നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഏപ്രിൽ 2നു രാത്രി ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഡി1 കോച്ചിൽ യാത്രക്കാർക്കു നേരെ പെട്രോളൊഴിച്ചു തീ കൊളുത്തിയ സംഭവത്തിൽ ട്രെയിനിൽ നിന്നു ചാടിയ 3 പേർ വീണു മരിക്കുകയും പലർക്കും പൊള്ളലേൽക്കുകയും ചെയ്തിരുന്നു.

അക്രമിയെ പിടികൂടിയെങ്കിലും സംഭവത്തിലെ ദുരൂഹത നീക്കാനായിട്ടില്ലെന്നും അനിഷ്ട സംഭവങ്ങൾ ഏറുന്ന സാഹചര്യത്തിൽ സ്റ്റേഷനുകളിലെ ക്യാമറ മാത്രം മതിയാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108729/kochi)