---
title: "വേനലിൽ പാൽ കുറഞ്ഞാൽ ക്ഷീര കർഷകർക്ക് ഇൻഷുറൻസ്"
english_title: "Insurance for dairy farmers in case of shortage of milk in summer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108739/insurance-for-dairy-farmers-in-case-of-shortage-of-milk-in-summer"
published_at: "2023-04-13T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437869d6c106_images_-_2023-04-13T100513.129.jpeg"
keywords: []
---

# വേനലിൽ പാൽ കുറഞ്ഞാൽ ക്ഷീര കർഷകർക്ക് ഇൻഷുറൻസ്

> **Lead Summary:** **തിരുവനന്തപുരം**: കനത്ത വേനലിൽ പശുക്കളിൽ പാൽ കുറഞ്ഞാൽ ക്ഷീരകർഷകർക്ക് ധന സഹായം ലഭ്യമാക്കുന്ന പദ്ധതിയുമായി മിൽമ . ക്ഷീര കർഷകർക്ക് നഷ്ടം നികത്തുന്നതിനുള്ള ഇൻഷുറൻസ് പദ്ധതി മിൽമ മലബാർ മേഖലയാണ് ആദ്യം നടപ്പാ ക്കുന്നത്. അഗ്രിക്കൾചർ ഇൻഷുറൻസ് കമ്പനി (എഐസി) യുമായി ചേർന്ന് എയിംസ് ഇൻഷുറൻസ് മുഖേനയാണ് നടപ്പാക്കുക. ഏപ്രിൽ 10മുതൽ മേയ് 9 വരെ ഒരു മാസത്തേക്കാണ് പദ്ധതി. മലബാർ മേഖലയിലെ പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ആദ്യം നടപ്പാക്കുക. അന്തരീക്ഷ താപനില തുടർച്ചയായി 6 ദിവസമോ അതിൽ കൂടുതലോ നിശ്ചിത പരിധിക്കു മുകളിലാണെങ്കിൽ പശു, എരുമ എന്നിവയ്ക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും.

## Article Content

**തിരുവനന്തപുരം**: കനത്ത വേനലിൽ പശുക്കളിൽ പാൽ കുറഞ്ഞാൽ ക്ഷീരകർഷകർക്ക് ധന സഹായം ലഭ്യമാക്കുന്ന പദ്ധതിയുമായി മിൽമ . ക്ഷീര കർഷകർക്ക് നഷ്ടം നികത്തുന്നതിനുള്ള ഇൻഷുറൻസ് പദ്ധതി മിൽമ മലബാർ മേഖലയാണ് ആദ്യം നടപ്പാ ക്കുന്നത്. അഗ്രിക്കൾചർ ഇൻഷുറൻസ് കമ്പനി (എഐസി) യുമായി ചേർന്ന് എയിംസ് ഇൻഷുറൻസ് മുഖേനയാണ് നടപ്പാക്കുക. ഏപ്രിൽ 10മുതൽ മേയ് 9 വരെ ഒരു മാസത്തേക്കാണ് പദ്ധതി. മലബാർ മേഖലയിലെ പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ആദ്യം നടപ്പാക്കുക. അന്തരീക്ഷ താപനില തുടർച്ചയായി 6 ദിവസമോ അതിൽ കൂടുതലോ നിശ്ചിത പരിധിക്കു മുകളിലാണെങ്കിൽ പശു, എരുമ എന്നിവയ്ക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും.

പാലക്കാട്, വയനാട് ജില്ലക ളിൽ 37 ഡിഗ്രി സെൽഷ്യസും കണ്ണൂർ, കാസർകോട് ജില്ലകളിൽ 34.5 ഡിഗ്രി സെൽഷ്യസും മലപ്പുറത്ത് 33.5 ഡിഗ്രി സെൽഷ്യസും കോഴിക്കോട് 33 ഡിഗ്രി സെൽ ഷ്യസുമാണ് പരിധി. അതതു ക്ഷീരസംഘങ്ങൾ വഴി റജിസ്റ്റർ ചെയ്യാം. ആനുകൂല്യത്തിനായി പിന്നീടു പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. അതതു പ്രദേശത്തെ താപനില ഉപഗ്രഹം വഴി ശേഖരിച്ചാണ് ഇൻഷുറൻസ് കമ്പനി ആനുകൂല്യം നൽകുക. 6 ദിവസത്തിൽ കൂടുതൽ താപനില ഉയർന്നാൽ 140 രൂപയും 8 ദിവസത്തിൽ കൂടുതലായാൽ 440 രൂപയും 10 ദിവസത്തിൽ കൂടുതലായാൽ 900 രൂപ യും 25 ദിവസത്തിൽ കൂടുതലായാൽ 2000 രൂപയുമാണ് ധനസഹായം ലഭിക്കുക. മിൽമ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മിൽമ ചെയർമാൻ കെ. എസ്, മണിക്ക് എഐസി റീജ നൽ മാനേജർ വരുൺ ധാരണാപത്രം കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108739/insurance-for-dairy-farmers-in-case-of-shortage-of-milk-in-summer)