---
title: "വായനശാലയുടെ ആദ്യ കാല ഭാരവാഹികളെ ആദരിച്ചു"
english_title: "Library thondi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10874/library-thondi"
published_at: "2021-11-15T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6192393d211e0_PicsArt_11-15-04.11.20.jpg"
keywords: []
---

# വായനശാലയുടെ ആദ്യ കാല ഭാരവാഹികളെ ആദരിച്ചു

> **Lead Summary:** പേരാവൂർ: തൊണ്ടിയിൽ വായനശാല ആന്റ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനശാലയുടെ ആദ്യ കാല ഭാരവാഹികളെ ആദരിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിബിച്ചൻ കെ ജോബ് അധ്യക്ഷത വഹിച്ചു.

## Article Content

പേരാവൂർ: തൊണ്ടിയിൽ വായനശാല ആന്റ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനശാലയുടെ ആദ്യ കാല ഭാരവാഹികളെ ആദരിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിബിച്ചൻ കെ ജോബ് അധ്യക്ഷത വഹിച്ചു.

ആദ്യകാല പ്രവർത്തകരായ വി പി ലൂയിസ് ജോർജ്ജ് മാത്യു, പി റ്റി ചാക്കോസി, ഒ ജോസഫ്, ജോസഫ് പന്തപ്ലാക്കൽ എന്നിവരെയാണ് ആദരിച്ചത്. പുലരി സ്വയം സഹായ സംഘം ലൈബ്രറിക്ക് കൈമാറുന്ന പുസ്തകം ഡോക്ടർ ടി. ജി മനോജ് കുമാർ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്,കെ വി ബാബു,ടോമി കളപ്പറമ്പത്ത്,പി.ജി ബാബു,കെ.എം ജോസ്, പി വി ജോയ്, തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10874/library-thondi)