---
title: "പാചക തൊഴിലാളികൾക്ക് വേതനം നൽകാൻ 29.79 കോടി "
english_title: "Cheif salary "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108742/cheif-salary"
published_at: "2023-04-13T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643788b23394d_food.png"
keywords: []
---

# പാചക തൊഴിലാളികൾക്ക് വേതനം നൽകാൻ 29.79 കോടി 

> **Lead Summary:** **തിരുവനന്തപുരം**: മൂന്നു മാസമായി വേതനം ലഭിക്കാതെ ദുരിതത്തിലായ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികൾക്കും സ്കൂളുകൾക്കും ആശ്വാസം.

## Article Content

**തിരുവനന്തപുരം**: മൂന്നു മാസമായി വേതനം ലഭിക്കാതെ ദുരിതത്തിലായ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികൾക്കും സ്കൂളുകൾക്കും ആശ്വാസം.

തൊഴിലാളികളുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മുഴുവൻ ഓണറേറിയവും മാർച്ച് ഓണറേറിയത്തിൽ 4000 രൂപയും നൽകാനായി 29.79 കോടി രൂപ സർക്കാർ അനുവദിച്ചു.

ഉച്ച ഭക്ഷണമൊരുക്കിയതിൽ സ്കൂളുകൾക്കു നൽകേണ്ട കുടിശികയിൽ ജനുവരി, ഫെബ്രുവരി വിഹിതമായ 83.48 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

പതിനാലായിരത്തോളം പാചകത്തൊഴിലാളികളാണു വേതനം കിട്ടാതെ ബുദ്ധിമുട്ടിലായിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രണ്ടാം ഗഡു വിഹിതം അനുവദിച്ചതോടെയാണു കുടിശിക തീർക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.

പ്രീപ്രൈമറി സ്കൂളുകളിലെ സർക്കാർ അംഗീകൃത അധ്യാപകർക്കും ആയമാർക്കുമുള്ള മാർച്ചിലെ ഓണറേറിയം വിതരണം ചെയ്യാനുള്ള തുകയും അനുവദി ച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അക്കൗണ്ടുകളിലേക്ക് തുക ഉടൻ എത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108742/cheif-salary)