---
title: "പേവിഷ വാക്സിൻ: 6000 വയ്ൽ എത്തിക്കാമെന്ന് കമ്പനി "
english_title: "Rabies vaccine"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108743/rabies-vaccine"
published_at: "2023-04-13T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643789ae1a02c_images_-_2023-04-13T101641.759.jpeg"
keywords: []
---

# പേവിഷ വാക്സിൻ: 6000 വയ്ൽ എത്തിക്കാമെന്ന് കമ്പനി 

> **Lead Summary:** **കോഴിക്കോട്** : പേവിഷ പ്രതിരോധ വാക്സിൻ വൻ വിലയ്ക്ക് പ്രാദേശിക മാർക്കറ്റിൽ നിന്നു താൽക്കാലികമായി വാങ്ങുന്നതു തുടരുന്നതിനിടെ 6000 വയ്ൽ വാക്സീൻ അടിയന്തരമായി എത്തിക്കാമെന്ന് മെഡിക്കൽ സർവീസസ് കോർപറേഷന് നിർമാണക്കമ്പനിയുടെ ഉറപ്പ്. വിഷുവിനു മുൻപ് ഇത് എത്തിക്കും. ഒഡീഷയിൽ വിതരണത്തിന് നൽകിയ വാക്സീനാണ് താൽക്കാലികമായി കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സൂചന. 96,438 വയ്ൽ വാക്സിൻ നൽകാനുള്ള വിവാദമായ സംഭരണ ഓർഡർ കോർപറേഷൻ തിരുത്തി നൽകി. 70,000 വയ്ലിന്റെ ഒരു ഓർഡറും - 26,348 വയ്ലിന്റെ രണ്ടാം ഓർഡറുമായിട്ടാണ് തിരു ത്തിയത്.

## Article Content

**കോഴിക്കോട്** : പേവിഷ പ്രതിരോധ വാക്സിൻ വൻ വിലയ്ക്ക് പ്രാദേശിക മാർക്കറ്റിൽ നിന്നു താൽക്കാലികമായി വാങ്ങുന്നതു തുടരുന്നതിനിടെ 6000 വയ്ൽ വാക്സീൻ അടിയന്തരമായി എത്തിക്കാമെന്ന് മെഡിക്കൽ സർവീസസ് കോർപറേഷന് നിർമാണക്കമ്പനിയുടെ ഉറപ്പ്. വിഷുവിനു മുൻപ് ഇത് എത്തിക്കും. ഒഡീഷയിൽ വിതരണത്തിന് നൽകിയ വാക്സീനാണ് താൽക്കാലികമായി കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സൂചന. 96,438 വയ്ൽ വാക്സിൻ നൽകാനുള്ള വിവാദമായ സംഭരണ ഓർഡർ കോർപറേഷൻ തിരുത്തി നൽകി. 70,000 വയ്ലിന്റെ ഒരു ഓർഡറും - 26,348 വയ്ലിന്റെ രണ്ടാം ഓർഡറുമായിട്ടാണ് തിരു ത്തിയത്.

അടുത്ത 20ന് ഉള്ളിൽ കമ്പനി യിൽ മൂന്നു ബാച്ചോളം ഇക്വീൻ ആന്റി റേബീസ് വാക്സീൻ നിർ മാണം പൂർത്തിയാകുമെന്നാണ് സൂചന ഇതിനു പക്ഷേ, കേന്ദ്ര മരുന്നു ലാബിന്റെ പരിശോധന പൂർത്തി യാക്കിക്കിട്ടേണ്ടതുണ്ട്. വാക്സിൻ പൂർണമായും തീർന്നതിനെത്തുടർന്ന് കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ 2100 വയ്ൽ പ്രാദേശിക മാർക്കറ്റിൽ നിന്ന് വാങ്ങിയാണ് ആശുപത്രികൾ വഴി രോഗികൾക്ക് നൽകിയത്. 720 രൂപയാണ് വാക്സിന്റെ ശരാശരി വിൽപന വില. ഇതു പരിഗണിക്കുമ്പോൾ തന്നെ 15.12 ലക്ഷം രൂപ നാലു ദിവസത്തിനു ഉള്ളിൽ ചെലവഴിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108743/rabies-vaccine)