---
title: "ഉടൻ വിരമിക്കുന്നവർക്ക് ഇൻക്രിമെന്റ് നിഷേധിക്കാനാവില്ല: സുപ്രീം കോടതി "
english_title: "Supreemecourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108753/supreemecourt"
published_at: "2023-04-13T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437917fb31d0_images_-_2023-03-25T110039.401.jpeg"
keywords: []
---

# ഉടൻ വിരമിക്കുന്നവർക്ക് ഇൻക്രിമെന്റ് നിഷേധിക്കാനാവില്ല: സുപ്രീം കോടതി 

> **Lead Summary:**  **ന്യൂഡൽഹി**: ഉടൻ വിരമിക്കാൻ പോകുന്നു എന്നതുകൊണ്ടു മാത്രം സർക്കാർ ജീവനക്കാരന് വാർഷിക ഇൻക്രിമെന്റ് (ശമ്പള വർധന) നിഷേധിക്കരുതെന്നു സുപ്രീം കോടതി വിധിച്ചു. ഇൻക്രിമെന്റ് അനുവദിക്കുന്നതിന്റെ പിറ്റേന്ന് വിരമിക്കുമെന്ന തിനാൽ കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡിലെ (കെപിടിസിഎൽ) ഏതാനും ജീവനക്കാർക്ക് ഇതു നിഷേധിച്ച നടപടി തെറ്റാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് രണ്ടംഗ ബെഞ്ചിന്റെ സുപ്രധാന വിധി. ഇൻക്രിമെന്റിന്റെ പ്രാബല്യം ഇതു നൽകി തൊട്ടടുത്തദിവസം മുതലാണെന്ന കർണാടക വൈദ്യുത ബോർഡ് സർവീസ് ചട്ടത്തിലെ വ്യവസ്ഥ ചൂണ്ടിക്കാ ട്ടിയായിരുന്നു കെപിടിസിഎലിന്റെ നടപടി. തൊട്ടടുത്ത ദിവസം വിരമിക്കുന്നവർക്ക് ഇൻക്രിമെന്റ് നൽകുന്നതു കൊണ്ടു പ്രയോജനമില്ലെന്ന കോർപറേഷൻ വാദം നേരത്തെ കർണാടക ഹൈക്കോടതി തള്ളി യിരുന്നു. തുടർന്നാണ് കെപിടിസിഎൽ സുപ്രീം കോടതിയെ സമീപിച്ചത്.

## Article Content

 **ന്യൂഡൽഹി**: ഉടൻ വിരമിക്കാൻ പോകുന്നു എന്നതുകൊണ്ടു മാത്രം സർക്കാർ ജീവനക്കാരന് വാർഷിക ഇൻക്രിമെന്റ് (ശമ്പള വർധന) നിഷേധിക്കരുതെന്നു സുപ്രീം കോടതി വിധിച്ചു. ഇൻക്രിമെന്റ് അനുവദിക്കുന്നതിന്റെ പിറ്റേന്ന് വിരമിക്കുമെന്ന തിനാൽ കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡിലെ (കെപിടിസിഎൽ) ഏതാനും ജീവനക്കാർക്ക് ഇതു നിഷേധിച്ച നടപടി തെറ്റാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് രണ്ടംഗ ബെഞ്ചിന്റെ സുപ്രധാന വിധി. ഇൻക്രിമെന്റിന്റെ പ്രാബല്യം ഇതു നൽകി തൊട്ടടുത്തദിവസം മുതലാണെന്ന കർണാടക വൈദ്യുത ബോർഡ് സർവീസ് ചട്ടത്തിലെ വ്യവസ്ഥ ചൂണ്ടിക്കാ ട്ടിയായിരുന്നു കെപിടിസിഎലിന്റെ നടപടി. തൊട്ടടുത്ത ദിവസം വിരമിക്കുന്നവർക്ക് ഇൻക്രിമെന്റ് നൽകുന്നതു കൊണ്ടു പ്രയോജനമില്ലെന്ന കോർപറേഷൻ വാദം നേരത്തെ കർണാടക ഹൈക്കോടതി തള്ളി യിരുന്നു. തുടർന്നാണ് കെപിടിസിഎൽ സുപ്രീം കോടതിയെ സമീപിച്ചത്.

ഇൻക്രിമെന്റ് അനുവദിക്കുന്നതു ജീവനക്കാരുടെ പോയവർഷത്തെ സേവനം പരിഗണിച്ചാണന്നു ജഡ്ജിമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വരും വർഷത്തേക്കുള്ള പ്രോത്സാഹനമായാണ് ഇൻക്രിമെന്റ് അനുവദിക്കുന്നതെന്ന കെപിടിസിഎലിന്റെ വാദം ബെഞ്ച് തള്ളി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108753/supreemecourt)