---
title: "ഈ നാല് കാര്യങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രം ഇലക്ട്രിക് സ്കൂട്ടർ വാങ്ങുക; മുന്നറിയിപ്പുമായി എം വി ഡി"
english_title: "Mvd"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108795/mvd"
published_at: "2023-04-13T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437b9d60710b_unnamed.png"
keywords: []
---

# ഈ നാല് കാര്യങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രം ഇലക്ട്രിക് സ്കൂട്ടർ വാങ്ങുക; മുന്നറിയിപ്പുമായി എം വി ഡി

> **Lead Summary:** ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങുന്നതിൽ വഞ്ചിതരാകാതിരിക്കാൻ മുന്നറിയിപ്പ് നൽകി കേരള മോട്ടോർ വാഹന വകുപ്പ് (എം വി ഡി). അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നിർദേശം നൽകിയിരിക്കുന്നത്.

## Article Content

ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങുന്നതിൽ വഞ്ചിതരാകാതിരിക്കാൻ മുന്നറിയിപ്പ് നൽകി കേരള മോട്ടോർ വാഹന വകുപ്പ് (എം വി ഡി). അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നിർദേശം നൽകിയിരിക്കുന്നത്.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാൽ ഇതിന്റെ മറവിൽ രജിസ്ട്രേഷനും, ലൈസൻസും ഒന്നും ആവശ്യമില്ല എന്ന പരസ്യം നൽകി ചില കമ്പനികൾ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങൾ വിപണിയിലിറക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് എം വി ഡി പോസ്റ്റിൽ കുറിച്ചു. ഒപ്പം ഇലക്ട്രിക് വാഹനങ്ങൾക്ക് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവർ പറയുന്നുണ്ട്.

ഇലക്ട്രിക് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ 250 വാട്സിൽ കുറഞ്ഞ പവർ ഉള്ലതാവണമെന്നും അംഗീകൃത ടെസ്റ്റിംഗ് ഏജൻസിയുടെ അപ്രൂവൽ ഉണ്ടായിരിക്കണമെന്നും എം വി ഡി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108795/mvd)