---
title: "ബത്തേരി എച്ച്.പി ഏജൻസിയിൽ നിന്നും പാചകവാതകം ലഭിക്കുന്നില്ലെന്ന് പരാതി"
english_title: "Complaint of not getting cooking gas from Battery HP agency"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108802/complaint-of-not-getting-cooking-gas-from-battery-hp-agency"
published_at: "2023-04-13T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437c08f8d063_lpg-agencoes.jpg"
keywords: []
---

# ബത്തേരി എച്ച്.പി ഏജൻസിയിൽ നിന്നും പാചകവാതകം ലഭിക്കുന്നില്ലെന്ന് പരാതി

> **Lead Summary:** **ബത്തേരി**: സുൽത്താൻ ബത്തേരി നഗരത്തിൽ പ്രവർത്തിച്ചു വരുന്ന എച്ച്പി പാചക വാതക ഏജൻസിയിൽ നിന്നും നിരന്തരമായി പാചക വാതകം ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നില്ല എന്ന പരാതി ഉയരുന്ന സാഹചര്യത്തിൽ ഐ സി ബാലകൃഷ്ണൻ എം എൽ എ പൊതുവിതരണ വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും കത്ത് നൽകി. ഏജൻസി രണ്ട് മാസത്തോളമായി തുറന്ന് പ്രവൃത്തിക്കാതെ സ്ഥാപന ഉടമ കാണിക്കുന്ന നിരുത്തരവാദിത്വ പരമായ പ്രവർത്തങ്ങൾ കാരണം സാധാരണക്കാരായ ആളുകൾക്ക് തൊഴിലിന് പോലും പോകാൻ കഴിയാതെ പാചക വാതക ഓഫീസ് കയറിയിറങ്ങേണ്ടിവരുന്നതടക്കമുള്ള ബുദ്ധിമുട്ടുകൾ നേരിടുകയാണ്.

## Article Content

**ബത്തേരി**: സുൽത്താൻ ബത്തേരി നഗരത്തിൽ പ്രവർത്തിച്ചു വരുന്ന എച്ച്പി പാചക വാതക ഏജൻസിയിൽ നിന്നും നിരന്തരമായി പാചക വാതകം ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നില്ല എന്ന പരാതി ഉയരുന്ന സാഹചര്യത്തിൽ ഐ സി ബാലകൃഷ്ണൻ എം എൽ എ പൊതുവിതരണ വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും കത്ത് നൽകി. ഏജൻസി രണ്ട് മാസത്തോളമായി തുറന്ന് പ്രവൃത്തിക്കാതെ സ്ഥാപന ഉടമ കാണിക്കുന്ന നിരുത്തരവാദിത്വ പരമായ പ്രവർത്തങ്ങൾ കാരണം സാധാരണക്കാരായ ആളുകൾക്ക് തൊഴിലിന് പോലും പോകാൻ കഴിയാതെ പാചക വാതക ഓഫീസ് കയറിയിറങ്ങേണ്ടിവരുന്നതടക്കമുള്ള ബുദ്ധിമുട്ടുകൾ നേരിടുകയാണ്.

നിലവിലെ ഏജൻസിയിൽ നിന്നും കൃത്യമായി സിലിണ്ടർ സപ്ലൈ ചെയ്യുക യോ, അല്ലെങ്കിൽ ബദൽ സംവിധാനം ഉണ്ടാക്കുകയോ വേണമെന്ന ഉപഭോക്താക്കളുടെ ആവശ്യം ശക്തമാണ്. വിഷുവും, ഈദുൽഫിത്തറും അടുത്തുവരുന്ന സാഹചര്യത്തിൽ മന്ത്രി നേരിട്ട് ഇടപ്പെട്ട് ഗുണഭോക്താക്കൾക്ക് സമയ ബന്ധിതമായി സിലിണ്ടർ ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും എം എൽ എ കത്തിൽ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108802/complaint-of-not-getting-cooking-gas-from-battery-hp-agency)