---
title: "കുന്നോത്ത് പറമ്പ് പാത്തിക്കല്‍ ചേരിക്കല്ലിലെ ഹോളി ഫാമിലി ക്രഷര്‍ കമ്പനിക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം."
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108806/kannur"
published_at: "2023-04-13T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437c09fe9c1d_IMG-20230413-WA0114.jpg"
keywords: []
---

# കുന്നോത്ത് പറമ്പ് പാത്തിക്കല്‍ ചേരിക്കല്ലിലെ ഹോളി ഫാമിലി ക്രഷര്‍ കമ്പനിക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം.

> **Lead Summary:** **കണ്ണൂർ**: കുന്നോത്ത് പറമ്പ് പാത്തിക്കല്‍ ചേരിക്കല്ലിലെ ഹോളി ഫാമിലി ക്രഷര്‍ കമ്പനിക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. അക്രമത്തില്‍ 4.5 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പോലീസില്‍ പരാതി നല്‍കി. 60 ലക്ഷം രൂപ വില വരുന്ന ഹിറ്റാച്ചിയുടെ യന്ത്ര സംവിധാനങ്ങള്‍ അടിച്ചു തകര്‍ക്കുകയും പൈപ്പുകളും മറ്റും നശിപ്പിച്ച് ടാങ്കില്‍ മണ്ണ് നിറച്ച് ഉപയോഗ യോഗ്യമല്ലാതാക്കിയെന്നും ഉടമ സി ജി ജോര്‍ജ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

## Article Content

**കണ്ണൂർ**: കുന്നോത്ത് പറമ്പ് പാത്തിക്കല്‍ ചേരിക്കല്ലിലെ ഹോളി ഫാമിലി ക്രഷര്‍ കമ്പനിക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. അക്രമത്തില്‍ 4.5 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പോലീസില്‍ പരാതി നല്‍കി. 60 ലക്ഷം രൂപ വില വരുന്ന ഹിറ്റാച്ചിയുടെ യന്ത്ര സംവിധാനങ്ങള്‍ അടിച്ചു തകര്‍ക്കുകയും പൈപ്പുകളും മറ്റും നശിപ്പിച്ച് ടാങ്കില്‍ മണ്ണ് നിറച്ച് ഉപയോഗ യോഗ്യമല്ലാതാക്കിയെന്നും ഉടമ സി ജി ജോര്‍ജ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇത്തരത്തില്‍ 6 ഹിറ്റാച്ചികള്‍ തകര്‍ക്കുകയും സ്ഥാപനത്തിന് വലിയ നാശ നഷ്ടം ഉണ്ടാക്കുകയും ചെയ്തതായാണ് പരാതി. സമരത്തിന്റെ മറവില്‍ നടത്തിയ സാമൂഹിക വിരുദ്ധ അക്രമമാണോ ഇതെന്നും സംശയിക്കുന്നുണ്ട്. കൊളവല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംംഭിച്ചു. കഴിഞ്ഞ ദിവസം കല്ലു വളുപ്പിലെ പാനൂര്‍ ഗ്രാനൈറ്റ് ക്രഷറില്‍ നിര്‍ത്തിയിട്ട 3 ടിപ്പര്‍ ലോറികള്‍ക്ക് നേരെയും അക്രമം നടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108806/kannur)