---
title: "പയ്യന്നൂർ നഗരസഭ പെരുമ്പ -ബൈപ്പാസ് ആമ്പിലേരി കോളനി റോഡ് തുറന്നു "
english_title: "Payyannur Municipality Perumba-Bypass Ampilleri Colony Road junction"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108810/payyannur-municipality-perumba-bypass-ampilleri-colony-road-junction"
published_at: "2023-04-13T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437c5e7cc628_IMG-20230413-WA0076.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭ പെരുമ്പ -ബൈപ്പാസ് ആമ്പിലേരി കോളനി റോഡ് തുറന്നു 

> **Lead Summary:** **പയ്യന്നൂർ**: നഗരസഭ പെരുമ്പ -ബൈപ്പാസ് ആമ്പിലേരി കോളനി റോഡ് തുറ ന്നു.നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പയ്യന്നൂർ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് പ്രവൃത്തി പൂർത്തീകരിച്ച പെരുമ്പ ബൈപ്പാസ് ആമ്പിലേരി കോളനി റോഡ്, സ്ട്രീറ്റ്ലൈറ്റ്‌, പ്രദേശത്തെക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ, എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു.

## Article Content

**പയ്യന്നൂർ**: നഗരസഭ പെരുമ്പ -ബൈപ്പാസ് ആമ്പിലേരി കോളനി റോഡ് തുറ ന്നു.നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പയ്യന്നൂർ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് പ്രവൃത്തി പൂർത്തീകരിച്ച പെരുമ്പ ബൈപ്പാസ് ആമ്പിലേരി കോളനി റോഡ്, സ്ട്രീറ്റ്ലൈറ്റ്‌, പ്രദേശത്തെക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ, എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു.

പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി. ജയ, വി.വി.സജിത കൗൺസിലർ ബി.കൃഷ്ണൻ , ഇക്ബാൽപോപ്പുലർ , കെ.പവിത്രൻ, വാർഡ് കൺവീനർ അനൂജ് എന്നിവർ സംസാരിച്ചു. നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11,92,000 രൂപ ചിലവാണ് പദ്ധതികൾ പൂർത്തീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108810/payyannur-municipality-perumba-bypass-ampilleri-colony-road-junction)