---
title: "കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ പാട്യം ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു"
english_title: "Kudumbaasree"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108818/kudumbaasree"
published_at: "2023-04-13T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437cc6e189e2_IMG-20230413-WA0118.jpg"
keywords: []
---

# കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ പാട്യം ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു

> **Lead Summary:** കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ പാട്യം ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. vo കണ്ണൂർ ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാട്യം ഗ്രാമപഞ്ചായത്തിന് കമ്മ്യൂണിറ്റി കിച്ചൻ അനുവദിച്ചത്. ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം ചായ കടികൾ എന്നിവ ഉൾപ്പെടെയാണ് കമ്മ്യൂണിറ്റി കിച്ചനിൽ ഒരുക്കിയിട്ടുള്ളത്.

## Article Content

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ പാട്യം ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. vo കണ്ണൂർ ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാട്യം ഗ്രാമപഞ്ചായത്തിന് കമ്മ്യൂണിറ്റി കിച്ചൻ അനുവദിച്ചത്. ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം ചായ കടികൾ എന്നിവ ഉൾപ്പെടെയാണ് കമ്മ്യൂണിറ്റി കിച്ചനിൽ ഒരുക്കിയിട്ടുള്ളത്.

ആവശ്യക്കാർക്ക് വീടുകളിൽ ഭക്ഷണം എത്തിച്ച് നൽകുന്നതോടൊപ്പം പാർട്ടി ഓർഡറുകളും സ്വീകരിക്കുന്നതാണ്.കുടുംബശ്രീയുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിനിജ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോക്ടർ എം സുർജിത്ത് പദ്ധതി വിശദീകരണം നടത്തി. സിഡിഎസ് ചെയർപേഴ്സൺ സി സജിന,കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യുപി ശോഭ, വി കെ സുരേഷ് ബാബു, കെ പി പ്രദീപ് കുമാർ, ടി ദാമോദരൻ, ടി സുജാത തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108818/kudumbaasree)