---
title: "  തൊഴിലാളികൾക്ക് കൂലി കുടിശ്ശിക ലഭിച്ചില്ല : സിഐടിയു ഐ എൻടിയുസി സംഘടനകൾക്ക് സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല"
english_title: " Workers strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108819/workers-strike"
published_at: "2023-04-13T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437cf57309da_IMG-20230413-WA0000.jpg"
keywords: []
---

#   തൊഴിലാളികൾക്ക് കൂലി കുടിശ്ശിക ലഭിച്ചില്ല : സിഐടിയു ഐ എൻടിയുസി സംഘടനകൾക്ക് സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല

> **Lead Summary:**  തൊഴിലാളികൾക്ക് കൂലി കുടിശ്ശിക ലഭിച്ചില്ല. സിഐടിയു, ഐഎൻടിയുസി സംഘടനകളുടെ സമരം പിൻവലിക്കാൻ സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല. വീണ്ടും തൊഴിലാളികൾ സമര രംഗത്തിറങ്ങുന്നു.

## Article Content

 തൊഴിലാളികൾക്ക് കൂലി കുടിശ്ശിക ലഭിച്ചില്ല. സിഐടിയു, ഐഎൻടിയുസി സംഘടനകളുടെ സമരം പിൻവലിക്കാൻ സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല. വീണ്ടും തൊഴിലാളികൾ സമര രംഗത്തിറങ്ങുന്നു.

ഖാദി തൊഴിലാളികൾക്ക് സർക്കാർ നൽകേണ്ട മിനിമം കൂലി 8 മാസത്തിലധികമായി കുടിശികയിലാണ്. കൂലി കുടിശ്ശിക ലഭിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു, ഐഎൻടിയുസി സംഘടനകൾ പയ്യന്നൂർ ഖാദി കേന്ദ്രത്തിന് മുന്നിലും മറ്റുമായി പ്രത്യേകം പ്രത്യേകം അനിശ്ചിത കാല സത്യഗ്രഹ സമരം നടത്തിയിരുന്നു.

കഴിഞ്ഞ മാസം 27ന് തൊഴിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി 7 ദിവസത്തിനകം കൂലി കുടിശിക നൽകുമെന്ന് മന്ത്രിമാർ ഉറപ്പ് കൊടുത്തിരുന്നു.

അതേ തുടർന്ന് തൊഴിലാളി സമരം പിൻവലിക്കുകയും ചെയ്തു. ഖാദി തൊഴിലാളികൾക്ക് മിനിമം വേതനം നൽകുന്നതിന് ബജറ്റിൽ അനുവദിച്ച തുക മാർച്ച് 31നകം നൽകുമെന്നായിരുന്നു ധനവകുപ്പിൻ്റെ ഉറപ്പ്.

ഈ ഉറപ്പനുസരിച്ച് 31ന് ഖാദി ബോർഡിൻ്റെ അക്കൗണ്ടിലേക്ക് ധനവകുപ്പിൽ നിന്ന് 20.61 കോടി രൂപ നൽകി. ഈ വിവരം യൂണിയൻ പ്രതിനിധികൾക്കും ലഭിച്ചു.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഖാദി സ്ഥാപനങ്ങൾ തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് തുക നൽകാത്തപ്പോൾ നടത്തിയ അന്വേഷണത്തിലാണ് തൊഴിലാളികൾക്ക് നൽകാൻ ഖാദി ബോർഡിന് നൽകിയ 20,61,68,305 രൂപ 31ന് തന്നെ ട്രഷറിയിൽ നിന്ന് സർക്കാർ തിരിച്ചു പിടിച്ചു എന്ന സത്യം തൊഴിലാളികൾ അറിയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108819/workers-strike)