---
title: "പട്ടിക ജാതി യുവജനങ്ങൾക്കായി താള മേളം പദ്ധതിയുമായി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ"
english_title: "Tribes arts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108832/tribes-arts"
published_at: "2023-04-13T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437e3b973cc1_IMG-20230413-WA0018.jpg"
keywords: []
---

# പട്ടിക ജാതി യുവജനങ്ങൾക്കായി താള മേളം പദ്ധതിയുമായി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ

> **Lead Summary:**  പട്ടിക ജാതി യുവജനങ്ങൾക്കായി താള മേളം പദ്ധതിയുമായി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ. പദ്ധതിയുടെ ഭാഗമായി എസ് സി യുവജനങ്ങൾക്ക് വാദ്യോപകരണൾ വിതരണം ചെയ്തു.

## Article Content

 പട്ടിക ജാതി യുവജനങ്ങൾക്കായി താള മേളം പദ്ധതിയുമായി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ. പദ്ധതിയുടെ ഭാഗമായി എസ് സി യുവജനങ്ങൾക്ക് വാദ്യോപകരണൾ വിതരണം ചെയ്തു.

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2022 - 2023 വാർഷിക പദ്ധതിയാണ് താളമേളം. പദ്ധതി പ്രകാരം എസ് സി യുവജനങ്ങൾക്ക് വാദ്യോപകരണൾ വിതരണം ചെയ്തു. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല വിതരണോദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷൻ എം.വി. അപ്പു കുട്ടൻ വൈസ് പ്രസിഡന്റ് പദ്ധതി വിശദീകരണം പട്ടികജാതി വികസന ഓഫീസർ ബാലകൃഷ്ണൻ വിശദീകരിച്ചു.

അഡ്വ കെ പി രമേശൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രജനി മോഹൻ, വികസന സ്റ്റാൻഡിങ് കമറ്റി ചെയർമാൻ എന്നിവർ സംസാരിച്ച എം. ഉല്ലാസൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്വാഗതവും,സുരേശൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108832/tribes-arts)