---
title: "സ്വാതന്ത്ര്യ സമര നായകരുടെ ജീവിതത്തെ കുറിച്ച് പുതു തലമുറ പഠിക്കേണ്ടതുണ്ട്"
english_title: "Freedom fighters"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108835/freedom-fighters"
published_at: "2023-04-13T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437e504b69a6_IMG-20230413-WA0020.jpg"
keywords: []
---

# സ്വാതന്ത്ര്യ സമര നായകരുടെ ജീവിതത്തെ കുറിച്ച് പുതു തലമുറ പഠിക്കേണ്ടതുണ്ട്

> **Lead Summary:**  സ്വാതന്ത്ര്യ സമര നായകരുടെ ജീവിതത്തെ കുറിച്ച് പുതു തലമുറ പഠിക്കേണ്ടതുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. പദ്മശ്രീ വി പി അപ്പുക്കുട്ടപൊതുവാളിനെ സന്ദർശിച്ച ശേഷം പയ്യന്നൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

 സ്വാതന്ത്ര്യ സമര നായകരുടെ ജീവിതത്തെ കുറിച്ച് പുതു തലമുറ പഠിക്കേണ്ടതുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. പദ്മശ്രീ വി പി അപ്പുക്കുട്ടപൊതുവാളിനെ സന്ദർശിച്ച ശേഷം പയ്യന്നൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രമുറങ്ങുന്ന പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് പുതിയ ടൂറിസം ശൃംഖല ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിൻ്റെ സ്വതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയവരുടെ ഐതിഹാസികമായ ജീവിതം പുതിയ തലമുറ പഠിക്കേണ്ടതുണ്ട്.

അതിനുള്ള ശ്രമം നമ്മൾ എറ്റെടുക്കേണ്ടതുണ്ട്. മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. പദ്മശ്രീ വി പി അപ്പുക്കുട്ടപൊതുവാളിനെ സന്ദർശിച്ച ശേഷം പയ്യന്നൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പയ്യന്നൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ബാലൻ, കൗൺസിലർ ഇഖ്ബാൽ പോപ്പുലർ, ഐ എൻ എൽ ജില്ലാ സെക്രട്ടറി ഹമീദ് ചെങ്ങളായി, ഫാറൂക്ക് എ ടി പി, ഉസ്താദ് ബഷീർ സഖാഫി, പി സി സുബൈർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108835/freedom-fighters)