---
title: "പരിയാരം മെഡിക്കൽ കോളേജ് സർക്കാർ എറ്റെടുത്തെങ്കിലും ആനുകൂല്യം നൽകാത്തതിൽ പ്രതിഷേധിച്ച് ശവമഞ്ചം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര സംഘടിപ്പിച്ചു"
english_title: "Pariyaram medical college "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108839/pariyaram-medical-college"
published_at: "2023-04-13T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437ec74940fe_IMG-20230413-WA0087.jpg"
keywords: []
---

# പരിയാരം മെഡിക്കൽ കോളേജ് സർക്കാർ എറ്റെടുത്തെങ്കിലും ആനുകൂല്യം നൽകാത്തതിൽ പ്രതിഷേധിച്ച് ശവമഞ്ചം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര സംഘടിപ്പിച്ചു

> **Lead Summary:**  മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തത് മുതൽ ജീവനക്കാരുടെ ആനുകൂല്യം പിടിച്ച് വച്ച് അടിമപ്പണി ചെയ്യിക്കുകയും ആനുകൂല്യം നൽകാതെ വഞ്ചിക്കുന്നതിൻ്റെയും അഞ്ചാം വാർഷികത്തിലാണ് എൻ ജി ഒ അസോസിയേഷൻ ശവമഞ്ചം വഹിച്ചു കൊണ്ട് വിലാപയാത്ര സംഘടിപ്പിച്ചത്.

## Article Content

 മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തത് മുതൽ ജീവനക്കാരുടെ ആനുകൂല്യം പിടിച്ച് വച്ച് അടിമപ്പണി ചെയ്യിക്കുകയും ആനുകൂല്യം നൽകാതെ വഞ്ചിക്കുന്നതിൻ്റെയും അഞ്ചാം വാർഷികത്തിലാണ് എൻ ജി ഒ അസോസിയേഷൻ ശവമഞ്ചം വഹിച്ചു കൊണ്ട് വിലാപയാത്ര സംഘടിപ്പിച്ചത്.

സംസ്ഥാന സെക്രട്ടറി എം പി ഷനീജ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.ഐ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. യു.കെ മനോഹരൻ, ഒ വി സീന, ടി വി ഷാജി, എ.എൻ ജയശ്രീ, ഉഷാ ഗോപാലൻ, കെ.വി ദിലീപ് കുമാർ, പി.വി രാമചന്ദ്രൻ, പി.വി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

കെ.ആർ സുരേഷ്, രാജി രഘുനാഥ്,കെ.വി പ്രേമാനന്ദ്, എം.വി ജെസി, സി.സജിത് ബാബു, പി.എം അനൂപ്, പി.വി.ടി പ്രദീപൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108839/pariyaram-medical-college)