---
title: "രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തരകാര്യം ലോകായുക്ത അന്വേഷിക്കണ്ട: ഹൈക്കോടതി."
english_title: "Lokayukta should not probe internal affairs of political parties "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108868/lokayukta-should-not-probe-internal-affairs-of-political-parties"
published_at: "2023-04-13T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438244289e36_images_(19).jpeg"
keywords: []
---

# രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തരകാര്യം ലോകായുക്ത അന്വേഷിക്കണ്ട: ഹൈക്കോടതി.

> **Lead Summary:**  കൊച്ചി: രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധി കാരമില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര വിഷയമാണ്. ഇതിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ പറഞ്ഞു. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ സിപിഐ ഡോ. ജെ. ബെനറ്റ് എബ്രഹാമിന് സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് പേയ്മെന്റ് സീറ്റ് ആരോപണം ഉയർന്നിരുന്നു. ഈ വിഷയത്തിൽ ഒരു സ്വകാര്യവ്യക്തി പരാതിയുമായി ലോകായുക്തയെ സമീപിക്കുകയായിരുന്നു.

## Article Content

 കൊച്ചി: രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധി കാരമില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര വിഷയമാണ്. ഇതിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ പറഞ്ഞു. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ സിപിഐ ഡോ. ജെ. ബെനറ്റ് എബ്രഹാമിന് സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് പേയ്മെന്റ് സീറ്റ് ആരോപണം ഉയർന്നിരുന്നു. ഈ വിഷയത്തിൽ ഒരു സ്വകാര്യവ്യക്തി പരാതിയുമായി ലോകായുക്തയെ സമീപിക്കുകയായിരുന്നു.

ലോകായുക്ത അന്വേഷണത്തിന് ഉത്തരവിടുകയും അധികാര ദുർവിനിയോഗവും അഴിമതിയും നടന്നിട്ടുണ്ട ന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നു സിപിഐയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പുനഃപരിശോധനാ ഹർജി നൽകി. എന്നാൽ അത് ലോകായുക്ത അംഗീകരിച്ചില്ല. ഇതിനു പിന്നാലെ പന്ന്യൻ രവീന്ദ്രൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108868/lokayukta-should-not-probe-internal-affairs-of-political-parties)