---
title: "ആറളം ഫാം സമഗ്ര വികസനം ഏകദിന ശില്പ ശാല നടത്തി"
english_title: "Aralam Farm Comprehensive Development conducted a one-day workshop "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108870/aralam-farm-comprehensive-development-conducted-a-one-day-workshop"
published_at: "2023-04-13T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643825be495c3_IMG-20230413-WA0098.jpg"
keywords: []
---

# ആറളം ഫാം സമഗ്ര വികസനം ഏകദിന ശില്പ ശാല നടത്തി

> **Lead Summary:**  ആറളം : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെ ആറളം ഗ്രാമ പഞ്ചായത്ത്- ആറളംഫാമിൽ സമഗ്ര സംയോജിത നീർത്തടാധിഷ്ടിത പദ്ധതിയിലൂടെ പ്രകൃതി പരിപാലനവും വ്യക്തിഗത, പൊതു ആസ്തികൾ നിർമ്മിച്ച് അതുവഴി പട്ടിക വർഗ്ഗ തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതിന് വളയംചാൽ വൈൽഡ് ലൈഫ് സാഞ്ച്വറി ഹാളിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു.

## Article Content

 ആറളം : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെ ആറളം ഗ്രാമ പഞ്ചായത്ത്- ആറളംഫാമിൽ സമഗ്ര സംയോജിത നീർത്തടാധിഷ്ടിത പദ്ധതിയിലൂടെ പ്രകൃതി പരിപാലനവും വ്യക്തിഗത, പൊതു ആസ്തികൾ നിർമ്മിച്ച് അതുവഴി പട്ടിക വർഗ്ഗ തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതിന് വളയംചാൽ വൈൽഡ് ലൈഫ് സാഞ്ച്വറി ഹാളിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു.

ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  കെ.പി രാജേഷിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ.വേലായുധൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ  പി.സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു , സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർ  പി യു ദാസ് സമഗ്ര വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് സംബന്ധിച്ചും വിവിധ സ്കീമുകളുടെ സാധ്യതകളും വിശദീകരിച്ചു. ബ്ലോക്കിലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടുപ്പറമ്പിൽ , ആറളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്   ജെസ്സി മോൾ വാഴപ്പള്ളിൽ , സ്‌റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ ജോസ് അന്ത്യാംകുളം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അബ്രഹാം തോമസ്, ജോയിന്റ് ബി ഡി ഒ  പി.ദിവാകരൻ, ബ്ലോക്ക് അസി.എഞ്ചിനിയർ  ജോയ് ശ്രീധർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108870/aralam-farm-comprehensive-development-conducted-a-one-day-workshop)