---
title: "എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട പിഎസ് സി പരീക്ഷാ തട്ടിപ്പ്; കുറ്റപത്രം കോടതി മടക്കി."
english_title: "PSC exam scam involving SFI leaders; The court returned the charge sheet. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108873/psc-exam-scam-involving-sfi-leaders-the-court-returned-the-charge-sheet"
published_at: "2023-04-13T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438274d16cd0_IMG_20230413_212753.jpg"
keywords: []
---

# എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട പിഎസ് സി പരീക്ഷാ തട്ടിപ്പ്; കുറ്റപത്രം കോടതി മടക്കി.

> **Lead Summary:**  തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട പി എസ് സ്സി പരീക്ഷാ തട്ടിപ്പ് കേസിൽ കുറ്റപത്രം കോടതി മടക്കി. രേഖകൾ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം മടക്കി യത്. തൊണ്ടി മുതൽ സംബന്ധിച്ച രേഖകളിലും തീയതികളിലും പിശകുണ്ടെന്ന് കോടതി പറഞ്ഞു. 2018 ജൂലൈ യിൽ നടന്ന സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവർക്ക് ഒന്നും രണ്ടും 28 ഉം റാങ്ക് ലഭിച്ചിരുന്നു. ഇവർ റാങ്കു നേടിയത് ക്രമക്കേടിലൂടെയാണെന്ന് ആരോപണമുയർന്നതോടെ അന്വേഷണത്തിനു വിടുകയായിരുന്നു.

## Article Content

 തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട പി എസ് സ്സി പരീക്ഷാ തട്ടിപ്പ് കേസിൽ കുറ്റപത്രം കോടതി മടക്കി. രേഖകൾ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം മടക്കി യത്. തൊണ്ടി മുതൽ സംബന്ധിച്ച രേഖകളിലും തീയതികളിലും പിശകുണ്ടെന്ന് കോടതി പറഞ്ഞു. 2018 ജൂലൈ യിൽ നടന്ന സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവർക്ക് ഒന്നും രണ്ടും 28 ഉം റാങ്ക് ലഭിച്ചിരുന്നു. ഇവർ റാങ്കു നേടിയത് ക്രമക്കേടിലൂടെയാണെന്ന് ആരോപണമുയർന്നതോടെ അന്വേഷണത്തിനു വിടുകയായിരുന്നു.

തിരുവനന്തപുരത്തും ആറ്റിങ്ങലുമായുള്ള മൂന്നു പരീക്ഷാകേന്ദ്രങ്ങളിൽ ഇവരെഴുതിയ പരീക്ഷ യിൽ ഇവർക്ക് സഹായം ലഭിച്ചതായി അന്വേഷണസംഘം കണ്ടെത്തി. യൂണിവേഴ്സിറ്റി കോളജിലെ പരീക്ഷാഹാളിൽനിന്ന് ശിവരഞ്ജിത്തും മറ്റും ചോദ്യപ്പേപ്പർ ഫോട്ടോയെടു ത്ത് പോലീസുകാരനായ ഗോകുലിന് അയച്ചുനൽകി. ഗോകുലും സുഹൃത്തുക്കളായ സഫീറും പ്രവീണും ചേർന്ന് ഇവയുടെ ഉത്തരങ്ങൾ കണ്ടെത്തി സന്ദേശങ്ങളായി തിരിച്ചയച്ചു. പരീക്ഷാ ഹാളിലുണ്ടായിരുന്ന പ്രതികൾ ധരിച്ചിരുന്ന സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഈ ഉത്തരങ്ങൾ പകർത്തു കയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108873/psc-exam-scam-involving-sfi-leaders-the-court-returned-the-charge-sheet)