---
title: "കേളകം ഗ്രാമ പഞ്ചായത്തിൽ അടിയന്തിരമായി കുടിവെള്ള വിതരണം ആരംഭിക്കണം : യൂത്ത് കോൺഗ്രസ്"
english_title: "Drinking water supply"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108898/drinking-water-supply"
published_at: "2023-04-14T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438cb324fb1f_IMG-20230414-WA0023.jpg"
keywords: []
---

# കേളകം ഗ്രാമ പഞ്ചായത്തിൽ അടിയന്തിരമായി കുടിവെള്ള വിതരണം ആരംഭിക്കണം : യൂത്ത് കോൺഗ്രസ്

> **Lead Summary:**  **കേളകം** : കേളകം പഞ്ചായത്തിലെ അടക്കാത്തോട്, പാറത്തോട്, പൊയ്യമല ,ചെട്ടിയാംപറമ്പ, വെണ്ടേക്കുംചാൽ, പ്രദേശങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളം അടിയന്തിരമായി വാഹനത്തിലെത്തിച്ച് വിതരണം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.

## Article Content

 **കേളകം** : കേളകം പഞ്ചായത്തിലെ അടക്കാത്തോട്, പാറത്തോട്, പൊയ്യമല ,ചെട്ടിയാംപറമ്പ, വെണ്ടേക്കുംചാൽ, പ്രദേശങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളം അടിയന്തിരമായി വാഹനത്തിലെത്തിച്ച് വിതരണം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.

വേനൽ ശക്തമായതോടെ ജല ശ്രോതസ്സുകൾ വരണ്ടുണങ്ങുന്ന സാഹചര്യത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ ജലവിതരണത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമര മുറകളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കളായ വിമൽ കൊച്ചുപുര, ജോബി പാണ്ടംചേരി , വിപിൻ ജോസഫ് എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108898/drinking-water-supply)