---
title: "ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹനാപകടം: പൊലീസ് വീഴ്ചകള്‍ തെളിഞ്ഞിട്ടും തുടര്‍ നടപടികളില്‍ അവ്യക്തത"
english_title: "Jos K Mani's son accused in car accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108920/jos-k-manis-son-accused-in-car-accident"
published_at: "2023-04-14T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438f089744c8_Screenshot_2023-04-14-11-41-48-26_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹനാപകടം: പൊലീസ് വീഴ്ചകള്‍ തെളിഞ്ഞിട്ടും തുടര്‍ നടപടികളില്‍ അവ്യക്തത

> **Lead Summary:** **കോട്ടയം**: ജോസ് കെ മാണി എംപിയുടെ മകന്‍ പ്രതിയായ വാഹനാപകട കേസിലെ വീഴ്ചകള്‍ തെളിഞ്ഞിട്ടും തുടര്‍ നടപടികളെടുക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താതെ പൊലീസ്. എഫ്ഐആറിലെ കൃത്രിമത്തെ പറ്റിയും, എം പിയുടെ മകന്‍റെ രക്തപരിശോധന നടത്താതിരുന്നതിനെ പറ്റിയും ഗുരുതരമായ സംശയങ്ങളാണ് ഇപ്പോഴും അവശേഷിക്കുന്നത്.

## Article Content

**കോട്ടയം**: ജോസ് കെ മാണി എംപിയുടെ മകന്‍ പ്രതിയായ വാഹനാപകട കേസിലെ വീഴ്ചകള്‍ തെളിഞ്ഞിട്ടും തുടര്‍ നടപടികളെടുക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താതെ പൊലീസ്. എഫ്ഐആറിലെ കൃത്രിമത്തെ പറ്റിയും, എം പിയുടെ മകന്‍റെ രക്തപരിശോധന നടത്താതിരുന്നതിനെ പറ്റിയും ഗുരുതരമായ സംശയങ്ങളാണ് ഇപ്പോഴും അവശേഷിക്കുന്നത്.

വ്യക്തിപരമായ ആവശ്യങ്ങളെ തുടര്‍ന്ന് കോട്ടയം എസ്പി അവധിയിലായതിനാല്‍ മണിമല പൊലീസിന്‍റെ വീഴ്ചകളുമായി ബന്ധപ്പെട്ട അന്വേഷണവും വൈകുന്ന മട്ടാണ്. അപകട സ്ഥലത്ത് പോലും ഇല്ലാതിരുന്ന ആളെ വിളിച്ച് സ്റ്റേഷനില്‍ കൊണ്ടു പോയി ഒപ്പീടിച്ചു തയാറാക്കിയ എഫ്ഐആറാണ് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രധാന ഘടകം.

നാല്‍പ്പത്തിയഞ്ച് വയസുകാരനായ ഡ്രൈവര്‍ എന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയത് മരിച്ച യുവാക്കളുടെ ബന്ധു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നെന്ന വാദം പൊളിഞ്ഞിരുന്നു. എഫ്ഐആര്‍ ഘട്ടത്തില്‍ തന്നെയുണ്ടായ ഗുരുതര വീഴ്ച വ്യക്തമായിട്ടും വീഴ്ച വരുത്തിയവര്‍ക്കെതിരായ നടപടിയെ കുറിച്ച് പൊലീസും ആഭ്യന്തര വകുപ്പും മൗനത്തിലാണ്. അപകടത്തിന് ശേഷം യുവാക്കളെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും സന്നദ്ധനായി ജോസ് കെ മാണിയുടെ മകന്‍ സംഭവ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നെന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108920/jos-k-manis-son-accused-in-car-accident)