---
title: "വന്ദേ ഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തി"
english_title: "Vande Bharat train reached Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108947/vande-bharat-train-reached-kerala"
published_at: "2023-04-14T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643910796d70d_Screenshot_2023-04-14-14-05-04-49_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# വന്ദേ ഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തി

> **Lead Summary:** വന്ദേ ഭാരത് എക്സ്പ്രസ് പാലക്കാട് ഒലവക്കോട് സ്റ്റേഷനിലാണ് എത്തിയത്. ഹാരവും പുഷ്പവൃഷ്ടിയുമായാണ് വന്ദേഭാരതിനെ കേരളം വരവേറ്റത്. ഈ മാസം 22ന് ട്രയല്‍ റണ്‍ നടക്കും. രണ്ട് വന്ദേഭാരത് എക്സ്പ്രസുകളാകും കേരളത്തിന് ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വന്ദേ ഭാരതിന് സ്റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും എക്സ്പ്രസിനുണ്ടാവുക. മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്സ്പ്രസിനെ പ്രിയങ്കരമാക്കുന്നത്. 52 സെക്കന്‍ഡില്‍ 100 കി.മി വേഗം കൈവരിക്കാന്‍ വന്ദേ ഭാരത് എക്സ്പ്രസിന് സാധിക്കും. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് സാധാരണ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ 6-7 മണിക്കൂര്‍ എടുക്കുമെങ്കില്‍ വന്ദേ ഭാരത് എക്സ്പ്രസില്‍ വെറും 3 മണിക്കൂറില്‍ എത്താന്‍ സാധിക്കും. കേരളത്തില്‍ എക്സ്പ്രസ് ഏഴര മണിക്കൂര്‍ കൊണ്ട് 501 കിലോമീറ്റര്‍ പിന്നിടുമെന്നാണ് റിപ്പോര്‍ട്ട്.

## Article Content

വന്ദേ ഭാരത് എക്സ്പ്രസ് പാലക്കാട് ഒലവക്കോട് സ്റ്റേഷനിലാണ് എത്തിയത്. ഹാരവും പുഷ്പവൃഷ്ടിയുമായാണ് വന്ദേഭാരതിനെ കേരളം വരവേറ്റത്. ഈ മാസം 22ന് ട്രയല്‍ റണ്‍ നടക്കും. രണ്ട് വന്ദേഭാരത് എക്സ്പ്രസുകളാകും കേരളത്തിന് ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വന്ദേ ഭാരതിന് സ്റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും എക്സ്പ്രസിനുണ്ടാവുക. മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്സ്പ്രസിനെ പ്രിയങ്കരമാക്കുന്നത്. 52 സെക്കന്‍ഡില്‍ 100 കി.മി വേഗം കൈവരിക്കാന്‍ വന്ദേ ഭാരത് എക്സ്പ്രസിന് സാധിക്കും. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് സാധാരണ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ 6-7 മണിക്കൂര്‍ എടുക്കുമെങ്കില്‍ വന്ദേ ഭാരത് എക്സ്പ്രസില്‍ വെറും 3 മണിക്കൂറില്‍ എത്താന്‍ സാധിക്കും. കേരളത്തില്‍ എക്സ്പ്രസ് ഏഴര മണിക്കൂര്‍ കൊണ്ട് 501 കിലോമീറ്റര്‍ പിന്നിടുമെന്നാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108947/vande-bharat-train-reached-kerala)