---
title: "വൈദ്യുതി ബില്ലിലെ തുക സ്വയം പരിശോധിക്കാം; പുതിയ സേവനവുമായി കെ എസ് ഇ ബി "
english_title: "Kseb new application "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10895/kseb-new-application"
published_at: "2021-11-15T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61924df85e5be_images (1).jpeg"
keywords: []
---

# വൈദ്യുതി ബില്ലിലെ തുക സ്വയം പരിശോധിക്കാം; പുതിയ സേവനവുമായി കെ എസ് ഇ ബി 

> **Lead Summary:** വൈദ്യുതി ബില്‍ തുകയില്‍ വര്‍ദ്ധനവ് വരുമ്പോൾ നമ്മളില്‍ പലര്‍ക്കും തുകയില്‍ സംശയമുണ്ടാകാറുണ്ട്. 

## Article Content

വൈദ്യുതി ബില്‍ തുകയില്‍ വര്‍ദ്ധനവ് വരുമ്പോൾ നമ്മളില്‍ പലര്‍ക്കും തുകയില്‍ സംശയമുണ്ടാകാറുണ്ട്. 

വീടുകള്‍ അടഞ്ഞു കിടക്കുന്ന സമയങ്ങളിലാണ് മീറ്റര്‍ റീഡ് ചെയ്യുന്നതിനായി ഉദ്യോഗസ്ഥന്‍ എത്തുന്നതെങ്കില്‍ മുന്‍പത്തെ ബില്‍ തുകയ്ക്ക് ആനുപാതികമായി ആണ് തുക കണക്കാക്കുന്നത്. ഇത്തരം അവസരങ്ങളിലും ബില്‍ തുക സംബന്ധിച്ച്‌ സംശയങ്ങള്‍ ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പുതിയ സേവനം ഒരുക്കിയിരിക്കുകയാണ് സംസ്ഥാനവൈദ്യുതി ബോര്‍‌ഡ്. www.kseb.in എന്ന വെബ്സൈറ്റിലെ ഇലക്‌ട്രിസിറ്റി ബില്‍ കാല്‍കുലേറ്റര്‍ എന്ന സൗകര്യം ഉപയോഗപ്പെടുത്തി ബില്‍ തുക സ്വയം കണക്കാക്കാം. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10895/kseb-new-application)