---
title: "സർക്കാരിനെതിരേ വിമർശനവുമായി ജോയിന്റ് കൗൺസിൽ "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108953/iritty"
published_at: "2023-04-14T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64391247eea36_IMG-20230414-WA0124.jpg"
keywords: []
---

# സർക്കാരിനെതിരേ വിമർശനവുമായി ജോയിന്റ് കൗൺസിൽ 

> **Lead Summary:** **ഇരിട്ടി **: എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കാനും പങ്കാളിത്ത പെൻഷൻ പദ്ധതി അവസാനിപ്പിക്കാനും നടപടി സ്വീകരിക്കാത്തതിൽ ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിൽ സർക്കാരിനെതിരേ രൂക്ഷവിമർശം. പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരേ കൈകോർത്ത് സമരം നടത്തിയ ചില സംഘടനകൾ ഇപ്പോൾ അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും പേരിൽ മിണ്ടാതിരിക്കുന്നത് ശരിയല്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

## Article Content

**ഇരിട്ടി **: എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കാനും പങ്കാളിത്ത പെൻഷൻ പദ്ധതി അവസാനിപ്പിക്കാനും നടപടി സ്വീകരിക്കാത്തതിൽ ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിൽ സർക്കാരിനെതിരേ രൂക്ഷവിമർശം. പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരേ കൈകോർത്ത് സമരം നടത്തിയ ചില സംഘടനകൾ ഇപ്പോൾ അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും പേരിൽ മിണ്ടാതിരിക്കുന്നത് ശരിയല്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

ജനപക്ഷ നിലപാടുകളുമായി എൽ.ഡി.എഫ്‌. സർക്കാർ മുന്നോട്ട് പോകുമ്പോഴും ജീവനക്കാർക്ക് ലഭിക്കേണ്ട ഡി.എ. കുടിശ്ശികയും സറണ്ടർ ആനുകൂല്യവും നിഷേധിക്കുന്ന സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവും ഉയർന്നു. സംഘടനയുടെ സംസ്ഥാന ജന. സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലും തുടർന്ന് നടന്ന ചർച്ചയിലുമാണ് വിമർശനം ഉയർന്നത്..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108953/iritty)