---
title: "മലയോരത്ത് കർഷകരെ ആശങ്കയിലാക്കി വ്യാപകമായി തെങ്ങിന്റെ കൂമ്പുണങ്ങുന്നു"
english_title: "Widespread coconut groves"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108955/widespread-coconut-groves"
published_at: "2023-04-14T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6439157b82307_IMG-20230414-WA0116.jpg"
keywords: []
---

# മലയോരത്ത് കർഷകരെ ആശങ്കയിലാക്കി വ്യാപകമായി തെങ്ങിന്റെ കൂമ്പുണങ്ങുന്നു

> **Lead Summary:** **പയ്യാവൂർ** : മലയോരത്ത് കർഷകരെ ആശങ്കയിലാക്കി വ്യാപകമായി തെങ്ങിന്റെ കൂമ്പുണങ്ങുന്നു. പയ്യാവൂരിലാണ് രോഗം കൂടുതലായി കാണുന്നത്. കായ്ഫലമുള്ള വലിയ തെങ്ങുകളെയും ചെറിയ തെങ്ങുകളെയും ഒരുപോലെ രോഗം ബാധിക്കുകയാണ്. ഒട്ടേറെ തെങ്ങുകൾ ചെറിയ കാലയളവിനുള്ളിൽ ഇത്തരത്തിൽ നശിച്ചു കഴിഞ്ഞു. കൂമ്പുചീയലിന്റെ ലക്ഷണങ്ങൾ തെങ്ങുകൾക്കുള്ളതിൽ കർഷകർ ആശങ്കയിലാണ്.

## Article Content

**പയ്യാവൂർ** : മലയോരത്ത് കർഷകരെ ആശങ്കയിലാക്കി വ്യാപകമായി തെങ്ങിന്റെ കൂമ്പുണങ്ങുന്നു. പയ്യാവൂരിലാണ് രോഗം കൂടുതലായി കാണുന്നത്. കായ്ഫലമുള്ള വലിയ തെങ്ങുകളെയും ചെറിയ തെങ്ങുകളെയും ഒരുപോലെ രോഗം ബാധിക്കുകയാണ്. ഒട്ടേറെ തെങ്ങുകൾ ചെറിയ കാലയളവിനുള്ളിൽ ഇത്തരത്തിൽ നശിച്ചു കഴിഞ്ഞു. കൂമ്പുചീയലിന്റെ ലക്ഷണങ്ങൾ തെങ്ങുകൾക്കുള്ളതിൽ കർഷകർ ആശങ്കയിലാണ്.

കടുത്ത മഴക്കാലത്തും അന്തരീക്ഷത്തിൽ ഈർപ്പം കൂടുതൽ ഉള്ളപ്പോഴുമാണ് കുമിൾരോഗമായ കൂമ്പുചീയൽ ഉണ്ടാകുന്നത്. എന്നാൽ വേനൽക്കാലത്ത് ഈ രോഗം എങ്ങനെ വരുന്നെന്ന് വ്യക്തമല്ല. വിലത്തകർച്ചയും മറ്റ് രോഗങ്ങളും കാരണം വലയുന്ന കേരകർഷകർക്ക് ഇരട്ടി ദുരിതമാണ് കൂമ്പുണങ്ങൽ നൽകുന്നത്. കൂമ്പ് ഉണങ്ങിക്കഴിഞ്ഞാൽ തെങ്ങ് മുറിച്ചുമാറ്റുകയല്ലാതെ വേറെ വഴിയില്ല.

രണ്ടുമാസത്തിനുള്ളിലാണ് രോഗം വ്യാപകമായത്. പലതവണ അധികൃതരെ ബന്ധപ്പെട്ടെങ്കിലും കൃഷിയിടത്തിൽ ഇതുവരെ സന്ദർശിച്ചിട്ടുപോലുമില്ലെന്ന് പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108955/widespread-coconut-groves)