---
title: "കേരളാ പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ സാംസ്കാരിക സദസ് നടത്തി"
english_title: "Kerala police officers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108960/kerala-police-officers"
published_at: "2023-04-14T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64391c88c51c8_IMG-20230414-WA0123.jpg"
keywords: []
---

# കേരളാ പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ സാംസ്കാരിക സദസ് നടത്തി

> **Lead Summary:**  **മാനന്തവാടി**: കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുപ്പത്തിമൂന്നാമത് വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക സദസ് സംഘടിപ്പിച്ചു.

## Article Content

 **മാനന്തവാടി**: കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുപ്പത്തിമൂന്നാമത് വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക സദസ് സംഘടിപ്പിച്ചു.

ദ്വാരക ഗുരുകുലം കോളേജിൽ നടന്ന സദസ് എഴുത്തുകാരനും നാടക പ്രവർത്തകനുമായ റോയ്സൺ പിലാക്കാവ് ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം കൺവീനർ സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വയനാടൻ എഴുത്ത് ഭൂമിക - ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ കഥാകൃത്ത് ഷാജി പുൽപ്പള്ളി മുഖ്യപ്രഭാഷണം നടത്തി ഷാജൻ ജോസ് ഗുരുകുലം കോളേജ്,കെപിഎ ജില്ലാ പ്രസിഡന്റ് ബഷീർ, സാദിർ തലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് നടന്ന കവിയരങ്ങിൽ ദാമോദരൻ ചീക്കല്ലൂർ, മുസ്തഫ ദ്വാരക ഐഷാ മാനന്തവാടി, സിന്ധു ചെന്നലോട് തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108960/kerala-police-officers)