---
title: "വിശുദ്ധ റംസാൻ മാസത്തിൽ ഇഫ്താർ വിരുന്നൊരുക്കി മാനന്തവാടി പുൽത്താര റസിഡൻസ് അസോസിയേഷൻ "
english_title: "Pulthara residence association "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108961/pulthara-residence-association"
published_at: "2023-04-14T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64391e1adbb8d_IMG-20230414-WA0122.jpg"
keywords: []
---

# വിശുദ്ധ റംസാൻ മാസത്തിൽ ഇഫ്താർ വിരുന്നൊരുക്കി മാനന്തവാടി പുൽത്താര റസിഡൻസ് അസോസിയേഷൻ 

> **Lead Summary:** മാനന്തവാടി: വിശുദ്ധ റംസാൻ മാസത്തിൽ ഇഫ്താർ വിരുന്നൊരുക്കി മാനന്തവാടി ഗ്യാസ് റോഡിലെ പുൽത്താര റസിഡൻസ് അസോസിയേഷൻ. വൈകിട്ട്6.30 നോമ്പ് തുറക്കലിലൂടെ നടന്ന അനുഗ്രഹ പ്രഭാഷണ ചടങ്ങിൽ വിവിധ മത നേതാക്കൾ പങ്കെടുത്തു.

## Article Content

മാനന്തവാടി: വിശുദ്ധ റംസാൻ മാസത്തിൽ ഇഫ്താർ വിരുന്നൊരുക്കി മാനന്തവാടി ഗ്യാസ് റോഡിലെ പുൽത്താര റസിഡൻസ് അസോസിയേഷൻ. വൈകിട്ട്6.30 നോമ്പ് തുറക്കലിലൂടെ നടന്ന അനുഗ്രഹ പ്രഭാഷണ ചടങ്ങിൽ വിവിധ മത നേതാക്കൾ പങ്കെടുത്തു.

ഉസ്താദ് സിറാജ്, യോഗാചാര്യൻ പ്രവീൺ.ടി.രാജൻ, മാർതോമ പള്ളി വികാരി റവ.ഫാദർ ജോൺ സക്കറിയ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജോയിസി മരിയ, സെക്രട്ടറി ടി.വി.രാധാകൃഷ്ണൻ, മുൻസിപ്പൽ കൗൺസിലർ സുലോചന സിബി ജോസ്, ഫ്രാൻസിസ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. നന്ദകുമാർ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് വിഭവ സമൃദ്ധമായ ഭക്ഷണ വിരുന്ന് നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108961/pulthara-residence-association)