---
title: "എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108966/arrested"
published_at: "2023-04-14T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643921ffeb6fb_IMG-20230414-WA0138.jpg"
keywords: []
---

# എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

> **Lead Summary:** **മാനന്തവാടി :**മാരക മയക്കുമരുന്നായ എം.ഡി.എം. എ യുമായി യുവാവ് പിടിയിലായി . തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ പുലർച്ചെ നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് 9.506 ഗ്രാം എം.ഡി. എം.എ യുമായി യുവാവ് പിടിയിലായത് . വടകര മാക്കൂൽ പീടിക വടക്കയിൽ വീട്ടിൽ മുഹമ്മദ് നസൽ. വി. കെ ആണ് പിടിയിലായത്.കർണ്ണാടക ട്രാൻസ്പോർട്ട് ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ.10 വർഷം തടവും 1ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

## Article Content

**മാനന്തവാടി :**മാരക മയക്കുമരുന്നായ എം.ഡി.എം. എ യുമായി യുവാവ് പിടിയിലായി . തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ പുലർച്ചെ നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് 9.506 ഗ്രാം എം.ഡി. എം.എ യുമായി യുവാവ് പിടിയിലായത് . വടകര മാക്കൂൽ പീടിക വടക്കയിൽ വീട്ടിൽ മുഹമ്മദ് നസൽ. വി. കെ ആണ് പിടിയിലായത്.കർണ്ണാടക ട്രാൻസ്പോർട്ട് ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ.10 വർഷം തടവും 1ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ജിനോഷ് പി.ആർ, സിവിൽ എക്സൈസ് ഓഫിസർമാരായ വിനോദ് പി. ആർ,ബിനു. എം. എം, ജോബിഷ്.കെ.യു,സനൂപ്, പ്രജീഷ്. എ. സി എക്സൈസ് ഡ്രൈവർ രമേശ് ബാബുഎന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108966/arrested)