---
title: "സാമൂഹിക വിരുദ്ധരുടെ അതിക്രമങ്ങൾ അരങ്ങേറിയ ക്രഷറുകളിൽ കെ.പി.മോഹനൻ എംഎൽഎയും എൽജെഡി നേതാക്കളും സന്ദർശനം നടത്തി"
english_title: "K P mohanan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108977/k-p-mohanan"
published_at: "2023-04-14T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6439334657289_IMG-20230414-WA0146.jpg"
keywords: []
---

# സാമൂഹിക വിരുദ്ധരുടെ അതിക്രമങ്ങൾ അരങ്ങേറിയ ക്രഷറുകളിൽ കെ.പി.മോഹനൻ എംഎൽഎയും എൽജെഡി നേതാക്കളും സന്ദർശനം നടത്തി

> **Lead Summary:** സാമൂഹിക വിരുദ്ധരുടെ അതിക്രമങ്ങൾ അരങ്ങേറിയ ചേരിക്കലിലെ ഹോളി ഫാമിലി ക്രഷറിലും രാജീവൻ പൊയിലൂരിൻ്റെ ഉടമസ്ഥതയിലുള്ള കല്ലുവളപ്പിലെ ക്രഷറിലും കെ.പി.മോഹനൻ എംഎൽഎയും എൽജെഡി നേതാക്കളും സന്ദർശനം നടത്തി. ഏതാണ്ട് 5 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നാണ് പൊലീസിൽ നൽകിയിട്ടുള്ള പരാതി.

## Article Content

സാമൂഹിക വിരുദ്ധരുടെ അതിക്രമങ്ങൾ അരങ്ങേറിയ ചേരിക്കലിലെ ഹോളി ഫാമിലി ക്രഷറിലും രാജീവൻ പൊയിലൂരിൻ്റെ ഉടമസ്ഥതയിലുള്ള കല്ലുവളപ്പിലെ ക്രഷറിലും കെ.പി.മോഹനൻ എംഎൽഎയും എൽജെഡി നേതാക്കളും സന്ദർശനം നടത്തി. ഏതാണ്ട് 5 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നാണ് പൊലീസിൽ നൽകിയിട്ടുള്ള പരാതി.

കെ. പി. മോഹനൻ എംഎൽഎയും എൽജെഡി നിയോജക മണ്ഡലം പ്രസിഡൻ്റ് എൻ.ധനഞ്ജയൻ, ജില്ലാ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, മണ്ഡലം സെക്രട്ടറി കരുവാങ്കണ്ടി ബാലൻ എന്നിവരാണ് ക്വാറികൾ സന്ദർശിച്ചത്. സാമൂഹിക വിരുദ്ധ അതിക്രമം അംഗീകരിക്കാൻ കഴിയില്ലെന്ന് നേതാക്കൾ പറഞ്ഞു.

ഹോളി ഫാമിലി ക്രഷറിൽ 60 ലക്ഷം രൂപ വിലവരുന്ന 6 ഹിറ്റാച്ചി യന്ത്രങ്ങളാണ് സാമൂഹിക വിരുദ്ധർ തകർത്തത്.ഇവിടെ മാത്രം നാലര കോടിയുടെ നാശമുണ്ട്. രാജീവൻ്റെ ക്രഷറിൽ മൂന്ന് ലോറികളും അക്രമിച്ച് തകർത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108977/k-p-mohanan)