---
title: "കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ രക്ഷപ്പെട്ട റിമാന്റ് പ്രതിയെ കാഞ്ഞങ്ങാട് നിന്ന് പിടികൂടി"
english_title: "Kannur GO:Medical college"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108980/kannur-gomedical-college"
published_at: "2023-04-14T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643939c93065f_IMG-20230414-WA0140.jpg"
keywords: []
---

# കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ രക്ഷപ്പെട്ട റിമാന്റ് പ്രതിയെ കാഞ്ഞങ്ങാട് നിന്ന് പിടികൂടി

> **Lead Summary:** **കണ്ണൂര്‍**: ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ രക്ഷപ്പെട്ട റിമാന്റ് പ്രതിയെ കാഞ്ഞങ്ങാട് നിന്ന് പിടികൂടി. ചട്ടഞ്ചാല്‍ തെക്കില്‍ മാങ്ങാടന്‍ പോടൂര്‍ മഠം സ്വദേശി മുഹമ്മദ് നവാസ് ആണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സുരക്ഷാ ജീവനക്കാരന്റെ കണ്ണ് വെട്ടിച്ച് ഓടിരക്ഷപ്പെട്ടത്.

## Article Content

**കണ്ണൂര്‍**: ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ രക്ഷപ്പെട്ട റിമാന്റ് പ്രതിയെ കാഞ്ഞങ്ങാട് നിന്ന് പിടികൂടി. ചട്ടഞ്ചാല്‍ തെക്കില്‍ മാങ്ങാടന്‍ പോടൂര്‍ മഠം സ്വദേശി മുഹമ്മദ് നവാസ് ആണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സുരക്ഷാ ജീവനക്കാരന്റെ കണ്ണ് വെട്ടിച്ച് ഓടിരക്ഷപ്പെട്ടത്.

ബുധനാഴ്ച്ച വൈകിട്ടോടെയാണ് സംഭവം. കാസര്‍കോട് സ്‌പെഷ്യല്‍ ജയിലില്‍ നിന്ന് അപസ്മാര സംബന്ധിച്ച അസുഖത്തെ തുടര്‍ന്നാണ് ഇയാളെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ കളവ് കേസിലെ പ്രതിയാണ് ഇയാള്‍.

കാഞ്ഞങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി കാഞ്ഞങ്ങാട് റോഡരികില്‍ നിന്ന് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച് കടന്ന് കളയുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പരിയാരത്ത് നിന്നും രക്ഷപ്പെട്ട റിമാന്റ് പ്രതിയാണ് ഇയാളെന്ന് പൊലീസിന് മനസ്സിലായത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108980/kannur-gomedical-college)