---
title: "കെ എസ് ആർ ടി സി ബസ് കണ്ടക്ടർ ബസ്സിൽ കുഴഞ്ഞു വീണു മരിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109037/iritty"
published_at: "2023-04-15T04:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6439d6ada078a_Picsart_23-04-15_04-11-31-901.jpg"
keywords: []
---

# കെ എസ് ആർ ടി സി ബസ് കണ്ടക്ടർ ബസ്സിൽ കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** **ഇരിട്ടി**: കെ എസ് ആർ ടി സി ബസ് കണ്ടക്ടർ ബസ്സിൽ കുഴഞ്ഞു വീണു മരിച്ചു. കണ്ണുർ ഡിപ്പോയിലെ കണ്ടക്ടർ ഇരിട്ടി കീഴൂർ കൂളിചെമ്പ്രയിലെ സജി പുരത്തിൽ പി.വി.സജീവൻ ആണ് ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ കണ്ണൂരിൽ നിന്നും ബംഗളൂരുവിലേക്ക് പോയ ബസ്സിലെ കണ്ടക്ടറായിരുന്നു സജീവൻ.

## Article Content

**ഇരിട്ടി**: കെ എസ് ആർ ടി സി ബസ് കണ്ടക്ടർ ബസ്സിൽ കുഴഞ്ഞു വീണു മരിച്ചു. കണ്ണുർ ഡിപ്പോയിലെ കണ്ടക്ടർ ഇരിട്ടി കീഴൂർ കൂളിചെമ്പ്രയിലെ സജി പുരത്തിൽ പി.വി.സജീവൻ ആണ് ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ കണ്ണൂരിൽ നിന്നും ബംഗളൂരുവിലേക്ക് പോയ ബസ്സിലെ കണ്ടക്ടറായിരുന്നു സജീവൻ.

ഹുൻസൂരിലെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്ന സജീവനെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യകാല തുന്നൽ തൊഴിലാളി പരേതനായ പാക്കഞ്ഞി നാരായണൻ നായരുടെയും സരസ്വതിയമ്മയുടെയും മകനായ സജീവൻ അവിവാഹിതനാണ്. സഹോദരങ്ങൾ: സുനിൽ കുമാർ (ബസ് ഏജൻ്റ്, ചാലോട് ബസ് സ്റ്റാൻ്റ് ), പി.വി. ഷാജി (അധ്യാപകൻ, ചാവശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109037/iritty)