---
title: "സ്കൂളിന് സമീപം വിൽപനക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ"
english_title: "Mdma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109039/mdma"
published_at: "2023-04-15T05:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6439e3f44cf4e_Screenshot_20230415-050803_Facebook.jpg"
keywords: []
---

# സ്കൂളിന് സമീപം വിൽപനക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ

> **Lead Summary:** **ആലപ്പുഴ**: അറവുകാട് സ്കൂളിന് സമീപം വില്പനയ്ക്കായി എംഡിഎംഎ സൂക്ഷിച്ച രണ്ട് യുവാക്കളെ പുന്നപ്രപൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കമ്പിവളപ്പ് കണ്ടംകുളങ്ങര വീട്ടിൽ മാഹിൻ , അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കാക്കാഴം വെളിംപറമ്പ് വീട്ടിൽ ഇർഫാൻ എന്നിവരെയാണ് പിടികൂടിയത്.

## Article Content

**ആലപ്പുഴ**: അറവുകാട് സ്കൂളിന് സമീപം വില്പനയ്ക്കായി എംഡിഎംഎ സൂക്ഷിച്ച രണ്ട് യുവാക്കളെ പുന്നപ്രപൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കമ്പിവളപ്പ് കണ്ടംകുളങ്ങര വീട്ടിൽ മാഹിൻ , അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കാക്കാഴം വെളിംപറമ്പ് വീട്ടിൽ ഇർഫാൻ എന്നിവരെയാണ് പിടികൂടിയത്.

പുന്നപ്ര ഐഎസ്എച്ച് ഒ ലൈസാദ് മുഹമ്മദ്, എസ്ഐ രാകേഷ്, എസ് സി ഒ പി മാരായ രമേഷ് ബാബു, സേവ്യർ, ഉല്ലാസ്, സിപിഒ മാരായ ടോണി, ചരൺ ചന്ദ്രൻ, ജോസഫ് എന്നിവർ അടങ്ങിയ ടീമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109039/mdma)