---
title: "പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നു."
english_title: "Upgrading primary health center to family health center."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109059/upgrading-primary-health-center-to-family-health-center"
published_at: "2023-04-15T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a2fa66e2b4_sddf.jpg"
keywords: []
---

# പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നു.

> **Lead Summary:** **തളിപ്പറമ്പ് : **സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നു. ചൊറുക്കള-ബാവുപ്പറമ്പ് റോഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ സൗയാഹ്ന ഒ.പി. സേവനവും ലാബ് സൗകര്യവും ലഭിക്കും. മാറ്റത്തിന്റെ ഭാഗമായി 88 ലക്ഷം രൂപ ചെലവിൽ പുതിയ രണ്ട് ബ്ലോക്കുകളാണ് പണികഴിപ്പിച്ചിരിക്കുന്നത്.

## Article Content

**തളിപ്പറമ്പ് : **സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നു. ചൊറുക്കള-ബാവുപ്പറമ്പ് റോഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ സൗയാഹ്ന ഒ.പി. സേവനവും ലാബ് സൗകര്യവും ലഭിക്കും. മാറ്റത്തിന്റെ ഭാഗമായി 88 ലക്ഷം രൂപ ചെലവിൽ പുതിയ രണ്ട് ബ്ലോക്കുകളാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ഉദ്ഘാടനം 17-ന്

പുതുതായി നിർമിച്ച കെട്ടിട സമുച്ചയങ്ങളുടേയും ലാബിന്റേയും ഉദ്ഘാടനം 17-ന് തിങ്കളാഴ്ച നടക്കുമെന്ന് കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിക്കുക. മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനി, സി. അനിത, മെഡിക്കൽ ഓഫീസർ ഡോ. എൻ. സിനി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109059/upgrading-primary-health-center-to-family-health-center)