---
title: "കേരളത്തിൽ ഔട്ട്ലെറ്റ് തുടങ്ങാൻ കർണാടകയുടെ 'നന്ദിനി'. എതിർപ്പുമായി മിൽമ"
english_title: "Karnataka's 'Nandini' to open outlet in Kerala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109104/karnatakas-nandini-to-open-outlet-in-kerala"
published_at: "2023-04-15T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a861a7ad1f_images_(16).jpeg"
keywords: []
---

# കേരളത്തിൽ ഔട്ട്ലെറ്റ് തുടങ്ങാൻ കർണാടകയുടെ 'നന്ദിനി'. എതിർപ്പുമായി മിൽമ

> **Lead Summary:** കേരളത്തില്‍ ഔട്ട്ലെറ്റ് തുടങ്ങാനുള്ള കര്‍ണാടക മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മില്‍മ. കര്‍ണാടക മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് കീഴിലുളള നന്ദിനി മഞ്ചേരിയിലും കൊച്ചിയിലും പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാന്‍ ഔട്‌ലെറ്റുകള്‍ തുടങ്ങിയിരുന്നു. ഇതാണ് മില്‍മയെ ചൊടിപ്പിച്ചത്.ഉല്‍പ്പാദന ചെലവ് കുറവായതാണ് മറ്റ് സംസ്ഥാനങ്ങളിലെ പാലുല്‍പ്പാദക സംഘങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്.

## Article Content

കേരളത്തില്‍ ഔട്ട്ലെറ്റ് തുടങ്ങാനുള്ള കര്‍ണാടക മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മില്‍മ. കര്‍ണാടക മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് കീഴിലുളള നന്ദിനി മഞ്ചേരിയിലും കൊച്ചിയിലും പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാന്‍ ഔട്‌ലെറ്റുകള്‍ തുടങ്ങിയിരുന്നു. ഇതാണ് മില്‍മയെ ചൊടിപ്പിച്ചത്.ഉല്‍പ്പാദന ചെലവ് കുറവായതാണ് മറ്റ് സംസ്ഥാനങ്ങളിലെ പാലുല്‍പ്പാദക സംഘങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്.

നന്ദിനി ഉള്‍പ്പെടെയുളള പാൽ ഉത്പാദക സംഘങ്ങള്‍ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറന്നാല്‍ മിൽമയുടെ ആകെ വരുമാനത്തെ ബാധിക്കും. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്ന് പാല് വാങ്ങുന്നത് പുനഃപരിശോധിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നതായി മില്‍മ അധികൃതർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109104/karnatakas-nandini-to-open-outlet-in-kerala)