---
title: "ഏഴു ജില്ലകളിൽ നാളെയും കൊടുംചൂട്, 4 ഡിഗ്രിവരെ താപനില ഉയരും, കേരളത്തിന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്"
english_title: "Heat will continue tomorrow in seven districts, temperature will rise up to 4 degrees "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109109/heat-will-continue-tomorrow-in-seven-districts-temperature-will-rise-up-to-4-degrees"
published_at: "2023-04-15T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a9fd71aff1_images_(19).jpeg"
keywords: []
---

# ഏഴു ജില്ലകളിൽ നാളെയും കൊടുംചൂട്, 4 ഡിഗ്രിവരെ താപനില ഉയരും, കേരളത്തിന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

> **Lead Summary:**  തിരുവനന്തപുരം: വരുംദിവസങ്ങളിൽ കേരളത്തിൽ കൊടുംചൂടായിരിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴു ജില്ലകളിലാണ് താപനില ഉയരുമെന്ന് മുന്നറിയിപ്പുള്ളത്. പാലക്കാട് , കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനിില ഉയരുകയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

## Article Content

 തിരുവനന്തപുരം: വരുംദിവസങ്ങളിൽ കേരളത്തിൽ കൊടുംചൂടായിരിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴു ജില്ലകളിലാണ് താപനില ഉയരുമെന്ന് മുന്നറിയിപ്പുള്ളത്. പാലക്കാട് , കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനിില ഉയരുകയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

ഈ ജില്ലകളിൽ 3 മുതൽ 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്നാണ് പ്രവചനം. പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസിന് അടുത്തായി തുടരും. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്തായി തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നാല് നഗരങ്ങളിൽ ഉഷ്ണതരംഗ സാദ്ധ്യതയെന്നും മുന്നറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109109/heat-will-continue-tomorrow-in-seven-districts-temperature-will-rise-up-to-4-degrees)