---
title: "കൂട്ടിയിടിച്ച ലോറിക്കും ബൈക്കിനും തീപിടിച്ചു; ബൈക്ക് യാത്രികൻ വെന്തുമരിച്ചു"
english_title: "Collision lorry and bike caught fire; The biker was burnt to death "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109114/collision-lorry-and-bike-caught-fire-the-biker-was-burnt-to-death"
published_at: "2023-04-15T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643aa54a8572e_IMG_20230415_185024.jpg"
keywords: []
---

# കൂട്ടിയിടിച്ച ലോറിക്കും ബൈക്കിനും തീപിടിച്ചു; ബൈക്ക് യാത്രികൻ വെന്തുമരിച്ചു

> **Lead Summary:**  മലപ്പുറം: കൂട്ടിയിടിച്ച ലോറിക്കും ബൈക്കിനും തീപിടിച്ച് ബൈക്ക് യാത്രികൻ വെന്തുമരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. താനൂർ സ്കൂൾപടിയിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. താനൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കില്‍ എതിര്‍ദിശയില്‍നിന്ന് നിയന്ത്രണംവിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു.

## Article Content

 മലപ്പുറം: കൂട്ടിയിടിച്ച ലോറിക്കും ബൈക്കിനും തീപിടിച്ച് ബൈക്ക് യാത്രികൻ വെന്തുമരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. താനൂർ സ്കൂൾപടിയിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. താനൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കില്‍ എതിര്‍ദിശയില്‍നിന്ന് നിയന്ത്രണംവിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു.

ലോറി സമീപത്തെ വൈദ്യുതി തൂണിലിടിച്ചതോടെയാണ് തീപടർന്നത്. ലോറിക്കടിയിൽ അകപ്പെട്ട ബൈക്ക് യാത്രക്കാരന്റെ ശരീരത്തിലും തീപടർന്നു. താനൂരിൽനിന്നെത്തിയ അ​ഗ്നിരക്ഷ സേനയും നാട്ടു​കാരും ചേർന്ന് ലോറിയുടെ ഡീസൽ ടാങ്കിലേക്ക് പടരും മുമ്പ് തീയണച്ചെങ്കിലും മാരക പൊള്ളലേറ്റ ബൈക്ക് യാത്രികൻ മരിച്ചിരുന്നു. ബൈക്ക് പൂർണമായും ലോറി ഭാഗികമായും കത്തിയിട്ടുണ്ട്. ബൈക്ക് യാത്രികന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109114/collision-lorry-and-bike-caught-fire-the-biker-was-burnt-to-death)