---
title: "തലശ്ശേരി ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരൻ; ക്രൈസ്തവ വിഭാഗം എന്നും കോൺഗ്രസിനൊപ്പമെന്ന് കെ സുധാകരൻ"
english_title: "Met with Thalassery Archbishop K. Sudhakaran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109123/met-with-thalassery-archbishop-k-sudhakaran"
published_at: "2023-04-15T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643abab10f03c_IMG-20230415-WA0071.jpg"
keywords: []
---

# തലശ്ശേരി ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരൻ; ക്രൈസ്തവ വിഭാഗം എന്നും കോൺഗ്രസിനൊപ്പമെന്ന് കെ സുധാകരൻ

> **Lead Summary:** **തലശ്ശേരി**: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. സുധാകരൻ എം. പി കൂടിക്കാഴ്ച നടത്തി. ഇന്ന് അരമനയിലെത്തിയാണ് ആർച്ച് ബിഷപ്പുമായി സുധാകരൻ കൂടിക്കാഴ്ച നടത്തിയത്. ക്രൈസ്തവ വിഭാഗം എന്നും കോൺഗ്രസിനൊപ്പം പാരമ്പര്യമായി നിന്നവരെന്ന് കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**തലശ്ശേരി**: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. സുധാകരൻ എം. പി കൂടിക്കാഴ്ച നടത്തി. ഇന്ന് അരമനയിലെത്തിയാണ് ആർച്ച് ബിഷപ്പുമായി സുധാകരൻ കൂടിക്കാഴ്ച നടത്തിയത്. ക്രൈസ്തവ വിഭാഗം എന്നും കോൺഗ്രസിനൊപ്പം പാരമ്പര്യമായി നിന്നവരെന്ന് കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

സ്വാതന്ത്ര്യ കാലം മുതൽ ഇന്ന് വരെ കോൺഗ്രസിനെ കൈവിട്ട രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടില്ല. കേരളത്തിലെ വൈദിക സമൂഹത്തോട് ഒരു അവിശ്വാസവും കോൺഗ്രസിനില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും നേരിടുന്ന അനുഭവങ്ങൾ അവർക്ക് നന്നായി അറിയാമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംതൃപ്തിയുണ്ട്. ചർച്ച ആശാവഹമായിരുന്നു. കോൺഗ്രസിനെ തള്ളിക്കളഞ്ഞു കൊണ്ടുള്ള ഒരു കാലമുണ്ടാകില്ല. ബി.ജെ.പിയുടെ നീക്കത്തിൽ ആശങ്കയില്ല. ബി.ജെ.പി നേതാക്കളുടെ സന്ദർശനം കൊണ്ട് ഒരു ചുക്കും കിട്ടാനില്ല. വന്നത് പോലെ അവർ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109123/met-with-thalassery-archbishop-k-sudhakaran)