---
title: "കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ടുപേർക്ക് ദാരുണാന്ത്യം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109166/accident"
published_at: "2023-04-16T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643b6ea99ac36_Screenshot_20230416-090843_Facebook.jpg"
keywords: []
---

# കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ടുപേർക്ക് ദാരുണാന്ത്യം 

> **Lead Summary:** **തൃശൂർ**: തളിക്കുളം കൊപ്രക്കളത്ത് കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ , ഭാര്യ പാറുക്കുട്ടി എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ ഷാജു ഭാര്യ ശ്രീജ , മകൾ 11 വയസുള്ള അഭിരാമി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

## Article Content

**തൃശൂർ**: തളിക്കുളം കൊപ്രക്കളത്ത് കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ , ഭാര്യ പാറുക്കുട്ടി എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ ഷാജു ഭാര്യ ശ്രീജ , മകൾ 11 വയസുള്ള അഭിരാമി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന കാർ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. ആക്ട്സ് പ്രവർത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109166/accident)