---
title: "മകനെ ജാമ്യത്തിലെടുക്കാനെത്തിയ മാതാവിനെതിരെ ധര്‍മ്മടം സി.ഐയുടെ പരാക്രമം"
english_title: "The bravery of Dharmadam CI against the mother who came to bail her son "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109198/the-bravery-of-dharmadam-ci-against-the-mother-who-came-to-bail-her-son"
published_at: "2023-04-16T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643b9b3fa51ea_zvgfv.jpg"
keywords: []
---

# മകനെ ജാമ്യത്തിലെടുക്കാനെത്തിയ മാതാവിനെതിരെ ധര്‍മ്മടം സി.ഐയുടെ പരാക്രമം

> **Lead Summary:** **കണ്ണൂര്‍:** മകനെ ജാമ്യത്തിലെടുക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ മാതാവിനെതിരെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടർ നടത്തിയ പരാക്രമം ചർച്ചയാവുന്നു. കണ്ണൂര്‍ ധര്‍മ്മടം സി.ഐ സ്മിതേഷിനെതിരെയാണ് ആക്ഷേപമുയർന്നിരിക്കുന്നത്. സ്റ്റേഷനിലെത്തിയ മാതാവിനെ ഇയാള്‍ തള്ളിയിട്ടതായും ലാത്തി കൊണ്ട് അടിച്ചതായും പരാതിയുണ്ട്. സംഭവത്തി​െൻറ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം. ധര്‍മ്മടം പൊലീസ് കസ്റ്റഡിയിലെടുത്ത അനില്‍കുമാറിനെ ജാമ്യത്തില്‍ ഇറക്കുന്നതിനായി സ്‌റ്റേഷനിലെത്തിയ അമ്മയ്ക്കും സഹോദരനുമെതിരെയാണ് സി.ഐ സ്മിതേഷ് മോശമായി പെരുമാറിയത്.

## Article Content

**കണ്ണൂര്‍:** മകനെ ജാമ്യത്തിലെടുക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ മാതാവിനെതിരെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടർ നടത്തിയ പരാക്രമം ചർച്ചയാവുന്നു. കണ്ണൂര്‍ ധര്‍മ്മടം സി.ഐ സ്മിതേഷിനെതിരെയാണ് ആക്ഷേപമുയർന്നിരിക്കുന്നത്. സ്റ്റേഷനിലെത്തിയ മാതാവിനെ ഇയാള്‍ തള്ളിയിട്ടതായും ലാത്തി കൊണ്ട് അടിച്ചതായും പരാതിയുണ്ട്. സംഭവത്തി​െൻറ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം. ധര്‍മ്മടം പൊലീസ് കസ്റ്റഡിയിലെടുത്ത അനില്‍കുമാറിനെ ജാമ്യത്തില്‍ ഇറക്കുന്നതിനായി സ്‌റ്റേഷനിലെത്തിയ അമ്മയ്ക്കും സഹോദരനുമെതിരെയാണ് സി.ഐ സ്മിതേഷ് മോശമായി പെരുമാറിയത്.

ഒരു വാഹനത്തില്‍ തട്ടിയെന്ന പരാതിയിലാണ് അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് അറിയുന്നത്. അനില്‍കുമാറി​െൻറ അമ്മയെ ഇയാള്‍ തള്ളിയിട്ടതായി ആരോപണമുണ്ട്. അമ്മ നിലത്ത് വീണു കിടക്കുന്ന സമയത്ത് എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെട്ട് ഇയാള്‍ ആക്രോശിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. സ്‌റ്റേഷനിലെ വനിതാ പൊലീസ് അടക്കമുള്ളവര്‍ ഇയാളെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അനുസരിക്കുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109198/the-bravery-of-dharmadam-ci-against-the-mother-who-came-to-bail-her-son)