---
title: "സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുള്ള സംഘർഷത്തിനിടെ മലയാളി വെടിയേറ്റ് മരിച്ചു."
english_title: "A Malayali was shot dead during a clash between the army and the paramilitary in Sudan."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109204/a-malayali-was-shot-dead-during-a-clash-between-the-army-and-the-paramilitary-in-sudan"
published_at: "2023-04-16T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ba4e23b0df_sscCz.jpg"
keywords: []
---

# സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുള്ള സംഘർഷത്തിനിടെ മലയാളി വെടിയേറ്റ് മരിച്ചു.

> **Lead Summary:** **കണ്ണൂർ:** സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുള്ള സംഘർഷത്തിനിടെ മലയാളി വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്തഭടനുമായ ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. സുഡാനിൽ സെക്യൂരിറ്റി മാനേജറായി ജോലിചെയ്ത് വരികയായിരുന്നു. ജനൽ വഴിയാണ് ആൽബർട്ടിന് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളിൽ കഴിയാൻ എംബസി നിർദേശിച്ചിരുന്നു. സുഡാനിൽ വെടിവെപ്പിലും ബോംബാക്രമണത്തിലും 56പേർ കൊല്ലപ്പെട്ടതായാണ് വിവരം. 595 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

## Article Content

**കണ്ണൂർ:** സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുള്ള സംഘർഷത്തിനിടെ മലയാളി വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്തഭടനുമായ ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. സുഡാനിൽ സെക്യൂരിറ്റി മാനേജറായി ജോലിചെയ്ത് വരികയായിരുന്നു. ജനൽ വഴിയാണ് ആൽബർട്ടിന് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളിൽ കഴിയാൻ എംബസി നിർദേശിച്ചിരുന്നു. സുഡാനിൽ വെടിവെപ്പിലും ബോംബാക്രമണത്തിലും 56പേർ കൊല്ലപ്പെട്ടതായാണ് വിവരം. 595 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109204/a-malayali-was-shot-dead-during-a-clash-between-the-army-and-the-paramilitary-in-sudan)