---
title: "കുരുന്നൻ അനിൽകുമാറിന്റെ അനുസ്മരണവും ഗ്രന്ഥ ശേഖര സമർപ്പണവും മണത്തണയിൽ നടന്നു. "
english_title: "Kurunnan Anilkumar's commemoration and book collection dedication was held at Manathana. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109242/kurunnan-anilkumars-commemoration-and-book-collection-dedication-was-held-at-manathana"
published_at: "2023-04-16T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643bd183693a6_sfcVFXVV.jpg"
keywords: []
---

# കുരുന്നൻ അനിൽകുമാറിന്റെ അനുസ്മരണവും ഗ്രന്ഥ ശേഖര സമർപ്പണവും മണത്തണയിൽ നടന്നു. 

> **Lead Summary:** **മണത്തണ: ** സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്ന കുരുന്നൻ അനിൽകുമാറിന്റെ അനുസ്മരണവും ഗ്രന്ഥ ശേഖര സമർപ്പണവും മണത്തണയിൽ നടന്നു. അനിൽകുമാറിന്റെ വലിയ ഗ്രന്ഥശേഖരം പേരാവൂർ ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയ്ക്ക് സമർപ്പിച്ചു. 'അനിൽകുമാർ ലൈബ്രറി സെക്ടർ ആന്റ് കൾച്ചറൽ ഫോറം' ഉദ്‌ഘാടനം അനിൽകുമാറിന്റെ 'അമ്മ കുരുന്നൻ സരോജിനി നിർവഹിച്ചു. പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ അധ്യക്ഷനായി. തുടർന്ന് രംഗഭാരതിയുടെ നേതൃത്വത്തിൽ മണത്തണ പഴശ്ശി സ്‌ക്വയറിൽ നടന്ന അനിൽകുമാർ അനുസ്മരണ പരിപാടിയിൽ അനിൽകുമാറിന്റെ സഹപ്രവർത്തകരും സ്നേഹിതരും ഓർമ്മകൾ പങ്കുവച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പി പി വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത, വാർഡ് മെമ്പർമാരായ യു വി അനിൽ കുമാർ, ബേബി സോജ, പബ്ലിക്ക് ലൈബ്രറി പ്രസിഡണ്ട് ടി വിജയൻ, രാഘവൻ വൈദ്യർ, വ്യാപാരി പ്രതിനിധി സി എം ജെ, പി പി മുകുന്ദൻ, ശശീന്ദ്രൻ മാസ്റ്റർ, കിരൺ ബോധി, ജയപ്രകാശ് കെ, സുകേഷ് എം തുടങ്ങിയവർ സംസാരിച്ചു. അനികുമാറിന്റെ ഭാര്യ ഷൈമ അനിൽകുമാറും കുടുംബാംഗങ്ങളും നിരവധി നാട്ടുകാരും പങ്കെടുത്തു.

## Article Content

**മണത്തണ: ** സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്ന കുരുന്നൻ അനിൽകുമാറിന്റെ അനുസ്മരണവും ഗ്രന്ഥ ശേഖര സമർപ്പണവും മണത്തണയിൽ നടന്നു. അനിൽകുമാറിന്റെ വലിയ ഗ്രന്ഥശേഖരം പേരാവൂർ ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയ്ക്ക് സമർപ്പിച്ചു. 'അനിൽകുമാർ ലൈബ്രറി സെക്ടർ ആന്റ് കൾച്ചറൽ ഫോറം' ഉദ്‌ഘാടനം അനിൽകുമാറിന്റെ 'അമ്മ കുരുന്നൻ സരോജിനി നിർവഹിച്ചു. പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ അധ്യക്ഷനായി. തുടർന്ന് രംഗഭാരതിയുടെ നേതൃത്വത്തിൽ മണത്തണ പഴശ്ശി സ്‌ക്വയറിൽ നടന്ന അനിൽകുമാർ അനുസ്മരണ പരിപാടിയിൽ അനിൽകുമാറിന്റെ സഹപ്രവർത്തകരും സ്നേഹിതരും ഓർമ്മകൾ പങ്കുവച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പി പി വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത, വാർഡ് മെമ്പർമാരായ യു വി അനിൽ കുമാർ, ബേബി സോജ, പബ്ലിക്ക് ലൈബ്രറി പ്രസിഡണ്ട് ടി വിജയൻ, രാഘവൻ വൈദ്യർ, വ്യാപാരി പ്രതിനിധി സി എം ജെ, പി പി മുകുന്ദൻ, ശശീന്ദ്രൻ മാസ്റ്റർ, കിരൺ ബോധി, ജയപ്രകാശ് കെ, സുകേഷ് എം തുടങ്ങിയവർ സംസാരിച്ചു. അനികുമാറിന്റെ ഭാര്യ ഷൈമ അനിൽകുമാറും കുടുംബാംഗങ്ങളും നിരവധി നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109242/kurunnan-anilkumars-commemoration-and-book-collection-dedication-was-held-at-manathana)