---
title: "സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി  കെ. സുധാകരൻ."
english_title: "K sought help in bringing the body of a Malayali who was shot dead in Sudan home. Sudhakaran. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109265/k-sought-help-in-bringing-the-body-of-a-malayali-who-was-shot-dead-in-sudan-home-sudhakaran"
published_at: "2023-04-16T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643c01dc5bdad_vxcbvxc.jpg"
keywords: []
---

# സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി  കെ. സുധാകരൻ.

> **Lead Summary:** കണ്ണൂർ: സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി കെ.പി.സി.സി അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ. സുധാകരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും സുഡാനിലെ ഇന്ത്യൻ അംബാസഡർ ബി.എസ് മുബാറക്കിനും സുധാകരൻ കത്തയച്ചു. ആൽബർട്ട് അഗസ്റ്റിന്‍റെ വേർപാട് കുടുംബത്തിന് വലിയ ആഘാതവും രാജ്യത്തിന് വലിയ ഞെട്ടലുമാണ് ഉണ്ടാക്കിയത്. ആൽബർട്ടിനെ അവസാനമായി കാണാൻ കാത്തിരിക്കുകയാണ് ഭാര്യയും മക്കളും. ഈ സാഹചര്യത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്നും കെ. സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.

## Article Content

കണ്ണൂർ: സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി കെ.പി.സി.സി അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ. സുധാകരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും സുഡാനിലെ ഇന്ത്യൻ അംബാസഡർ ബി.എസ് മുബാറക്കിനും സുധാകരൻ കത്തയച്ചു. ആൽബർട്ട് അഗസ്റ്റിന്‍റെ വേർപാട് കുടുംബത്തിന് വലിയ ആഘാതവും രാജ്യത്തിന് വലിയ ഞെട്ടലുമാണ് ഉണ്ടാക്കിയത്. ആൽബർട്ടിനെ അവസാനമായി കാണാൻ കാത്തിരിക്കുകയാണ് ഭാര്യയും മക്കളും. ഈ സാഹചര്യത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്നും കെ. സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109265/k-sought-help-in-bringing-the-body-of-a-malayali-who-was-shot-dead-in-sudan-home-sudhakaran)