---
title: "കൊളവയൽ-പുൽപ്പള്ളി റോഡിന്റെ പ്രവർത്തി ഉടൻ ആരംഭിക്കും - ടി സിദ്ധിഖ് എം എൽ എ"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109317/kalpetta"
published_at: "2023-04-17T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643cc6dd3c498_IMG-20230417-WA0012.jpg"
keywords: []
---

# കൊളവയൽ-പുൽപ്പള്ളി റോഡിന്റെ പ്രവർത്തി ഉടൻ ആരംഭിക്കും - ടി സിദ്ധിഖ് എം എൽ എ

> **Lead Summary:**  **കൽപ്പറ്റ**: കൊളവയൽ- കാര്യമ്പാടി- കേണിച്ചിറ - പുൽപ്പള്ളിയിലേക്കുള്ള റോഡിന്റെ പ്രവർത്തി ഈ മാസം തന്നെ ആരംഭിക്കുമെന്ന് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ: ടി സിദ്ധിഖ് അറിയിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട പാതകളിൽ ഉൾപ്പെട്ടതാണ് പ്രസ്തുത റോഡ്. 18.800 കി.മീ. ദൂരമുള്ള റോഡ് നാഷണൽ ഹൈവേ 766 ആയി ബന്ധപ്പെട്ട് കിടക്കുന്നതാണ്. നിലവിൽ കിഫ്‌ബി 28.47 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഏഴു മീറ്റർ വീതി ഉള്ള റോഡ് 10 മീറ്റർ വീതിയാക്കി വർദ്ധിപ്പിച്ച് 7 മീറ്റർ ടാറിങ് ചെയ്തു റോഡ് നവീകരിക്കും.

## Article Content

 **കൽപ്പറ്റ**: കൊളവയൽ- കാര്യമ്പാടി- കേണിച്ചിറ - പുൽപ്പള്ളിയിലേക്കുള്ള റോഡിന്റെ പ്രവർത്തി ഈ മാസം തന്നെ ആരംഭിക്കുമെന്ന് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ: ടി സിദ്ധിഖ് അറിയിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട പാതകളിൽ ഉൾപ്പെട്ടതാണ് പ്രസ്തുത റോഡ്. 18.800 കി.മീ. ദൂരമുള്ള റോഡ് നാഷണൽ ഹൈവേ 766 ആയി ബന്ധപ്പെട്ട് കിടക്കുന്നതാണ്. നിലവിൽ കിഫ്‌ബി 28.47 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഏഴു മീറ്റർ വീതി ഉള്ള റോഡ് 10 മീറ്റർ വീതിയാക്കി വർദ്ധിപ്പിച്ച് 7 മീറ്റർ ടാറിങ് ചെയ്തു റോഡ് നവീകരിക്കും.

ഈ റോഡിൻറെ തടസ്സങ്ങൾ നീക്കുന്നതിന് വേണ്ടി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ യുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. വനം സ്പർശിക്കാതെ കൽപ്പറ്റയിൽ നിന്നും നേരിട്ട് പുൽപ്പള്ളിയിൽ എത്താനുള്ള ഒരു സമാന്തര പാതയാണ് . ഈ റോഡുമായി ബന്ധപ്പെട്ടുകൊണ്ട് നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ളതും റോഡ് കടന്ന് പോകുന്ന ഭാഗങ്ങളിലുള്ള ജനങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗമാണ് രണ്ട് ഭാഗങ്ങളിലായി വിളിച്ചു ചേർത്തത്. നിലവിൽ ഏഴു മീറ്ററുള്ള റോഡ് 10 മീറ്റർ ആക്കി വീതി വർദ്ധിപ്പിക്കാനുള്ള സ്ഥലം ലഭ്യമാക്കാനുള്ള നടപടികളാണ് ഈ മീറ്റിങ്ങിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുള്ളത്. ഈ മാസം തന്നെ പ്രസ്തുത റോഡിൻെറ പ്രവർത്തി ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു. യോഗത്തിൽ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ചന്ദ്രിക, നിത്യ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ നജീബ്‌ കരണി , ബിന്ദു, റോഷ്മ രമേഷ്, കെ ആർ എഫ് ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109317/kalpetta)