---
title: "പുൽവാമ ഭീകരാക്രമണത്തിൽ മോദി സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് മുൻ കരസേനാ മേധാവി"
english_title: "In the Pulwama terror attack  Former army chief says that Modi government has failed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109358/in-the-pulwama-terror-attack-former-army-chief-says-that-modi-government-has-failed"
published_at: "2023-04-17T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643cf0731123e_Screenshot_2023-04-17-12-22-52-04_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പുൽവാമ ഭീകരാക്രമണത്തിൽ മോദി സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് മുൻ കരസേനാ മേധാവി

> **Lead Summary:** പുൽവാമ ഭീകരാക്രമണത്തിൽ നരേന്ദ്രമോദി സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് മുൻ കരസേനാ മേധാവി ജനറൽ ശങ്കർ റോയ് ചൗധരി. സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം നരേന്ദ്രമോദി സർക്കാരിനാണ്. ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണെന്നും ശങ്കർ റോയ് ചൗധരി വിമർശിച്ചു.

## Article Content

പുൽവാമ ഭീകരാക്രമണത്തിൽ നരേന്ദ്രമോദി സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് മുൻ കരസേനാ മേധാവി ജനറൽ ശങ്കർ റോയ് ചൗധരി. സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം നരേന്ദ്രമോദി സർക്കാരിനാണ്. ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണെന്നും ശങ്കർ റോയ് ചൗധരി വിമർശിച്ചു.

സൈനിക വാഹനങ്ങൾ പാക് അതിർത്തിയോട് ചേർന്നുള്ള ദേശീയപാതയിൽ യാത്ര ചെയ്യൻ പാടില്ലായിരുന്നു. സൈനികർ വിമാനത്തിൽ യാത്ര ചെയ്തിരുന്നെങ്കിൽ സംഭവം ഒഴിവാക്കാമായിരുന്നു. സംഭവിച്ചത് വലിയ തിരിച്ചടിയാണ്.

ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ ഗവർണർ സത്യപാൽ മാലിക്കിന്റ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109358/in-the-pulwama-terror-attack-former-army-chief-says-that-modi-government-has-failed)